നടനെ പട്ടി എന്ന് വിളിച്ചത് വേദനിപ്പിച്ചു: വിശാല്‍

By Aswathi

മലയാളികളുടെ വിചാരം താരസംഘടനയായ അമ്മയില്‍ മാത്രമേ സംഘാടകരും അഭിനേതാക്കളും സംവിധായകരും തമ്മില്‍ പ്രശ്‌നമുള്ളൂ എന്നാണ്. തമിഴില്‍ അതിലും വലിയ കലഹമാണത്രെ നടക്കുന്നത്. നടന്മാരെ പട്ടി എന്ന് വിളിച്ച് അഭിസംബോധന ചെയ്തതിനെതിരെ നടന്‍ വിശാല്‍ പത്രകുറിപ്പെഴുതി.

നടികര്‍ സംഘത്തിനെതിരെ വിശാല്‍ സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സംഘടനയില്‍ എല്ലാവരും വിശാലിനെതിരെയാണെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. വിശാലിനെ പട്ടി എന്ന് വിളിച്ചവരെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പ്രസിഡന്റ് ശരത്ത് കുമാറ് പോലും നടനെ ചതിച്ചത്രെ.

vishal

ശരത്ത് കുമാറിന്റെ നടപടി തന്നില്‍ ശരിക്കും ഞെട്ടലുണ്ടാക്കി എന്ന് പറഞ്ഞുകൊണ്ടാണ് ശരത്തിന്റെ പത്രകുറിപ്പ് തുടങ്ങുന്നത്. നടികര്‍ സംഘത്തിലെ എല്ലാ അംഗങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. സംഘടനയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാനും ഞാന്‍ തയ്യാറാണ്. പക്ഷെ രണ്ട് ഭാഗവും കേള്‍ക്കണം. ഞാന്‍ നടികര്‍ സംഘത്തിനെതിരെ സംസാരിച്ചതിന് തെളിവുകളൊന്നും ഇല്ലാതെയാണ് പ്രസിഡന്റ് ശരത്ത് കുമാര്‍ തനിക്കെതിരെ നടപടിയെടുക്കുന്നത്.

മിസ്റ്റര്‍ രാധരവിയും, വൈസ് പ്രസിഡന്റ് കെ എന്‍ കാലൈയും നല്‍കിയ കത്തില്‍ തന്നെ പട്ടി എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നു. അസഭ്യമായ വാക്കുകള്‍ സംസാരിച്ചതിനെതിരെ പതിമൂന്നാം നമ്പര്‍ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാവുന്നതാണ്. നേരത്തെ നടന്‍ കുമരിമുത്ത് ഇപ്രകാരമൊരു വാക്ക് പ്രയോഗിച്ചതിന് അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

നിയമം എല്ലാവര്‍ക്കും തുല്യബാധകമാണ്. കുരിമുത്തുവിനെ പുറത്താക്കിയെങ്കില്‍ രാധരവിയും കെ എ എല്‍ കൈലൈയും അതേ ശിക്ഷ അര്‍ഹിക്കുന്നു- എന്നിങ്ങനെയാണ് വിശാലിന്‍രെ പത്രുകറിപ്പ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X