ഐശ്വര്യയെ വരൻ‍ അണിയിച്ച മോതിരത്തിന് ലക്ഷങ്ങൾ, മകളുടെ വിവാഹനിശ്ചയത്തിന് തുള്ളിച്ചാടി അർജുൻ സർജ!

ഒരു മാസം മുമ്പായിരുന്നു തെന്നിന്ത്യൻ ആക്ഷൻ കിങ് അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യയുടെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും ഫോട്ടോയും വൈറലായിരുന്നു. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരൻ.

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും വൈകാതെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ചെന്നൈയിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. രണ്ട് പെൺ‍മക്കളാണ് അർജുനുള്ളത്. അതിൽ മൂത്തമകളാണ് ഐശ്വര്യ. ലിയോ ഷൂട്ടിനിടയിലും മകളുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ‍ ഒരുക്കുന്ന തിരക്കിലായിരുന്നു അർജുൻ.

ഒന്നും ഒന്നും കുറയാതെ എല്ലാതത്തിന് പിന്നാലെയും ഓടി നടന്നത് അർജുൻ തന്നെയാണെന്നും മകളുടെ വിവാഹനിശ്ചയം നടക്കാൻ പോകുന്നതിന്റെ ത്രില്ല് മുഴുവൻ അർജുന്റെ മുഖത്ത് എപ്പോഴും കാണാമായിരുന്നുവെന്നും പറയുകയാണ് എന്‍ഗേജ്‌മെന്റ് കവര്‍ ചെയ്ത ക്യാമറമാന്‍ അദ്വിക് സുദര്‍ശനന്‍.

arjun sarja

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുടെ വിവാഹനിശ്ചയ ചടങ്ങിലെ വിശേഷങ്ങൾ അദ്വിക് സുദര്‍ശനന്‍ പങ്കിട്ടത്. വർഷങ്ങളായി അർജുൻ സർജയുടെ കുടുംബവുമായി ബന്ധമുള്ളയാളാണ് അദ്വിക്. 'എന്റെ ആദ്യത്തെ സിനിമ തന്നെ അര്‍ജുന്‍ സാറിനൊപ്പമായിരുന്നു. പിന്നീട് അദ്ദേഹത്തിനൊപ്പവും മകള്‍ ഐശ്വര്യ അര്‍ജുനൊപ്പവും ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്.'

'അങ്ങനെയാണ് എന്‍ഗേജ്‌മെന്റിന്റെ വര്‍ക്കും ഞങ്ങള്‍ക്ക് തന്നെ വന്നത്. അര്‍ജുന്‍ സാറാണ് ആദ്യം വിളിച്ചത്. മകളുടെ എന്‍ഗേജ്‌മെന്റാണ് റെഡിയായിക്കോളൂ സുദര്‍ശന്‍ എന്ന് പറഞ്ഞു. മകളുടെ വിവാഹ നിശ്ചയത്തിന് ഒരു അച്ഛന്‍ എന്ന നിലയില്‍ വളരെ അധികം സന്തോഷവാനായിരുന്നു അര്‍ജുന്‍ സാര്‍.'

'എല്ലാ കാര്യങ്ങളും വളരെ പെര്‍ഫക്ട് ആയിരിക്കണം എന്നതില്‍ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. എന്‍ഗേജ്‌മെന്റിന്റെ കാര്യങ്ങള്‍ എല്ലാം കൃത്യമായി അറേഞ്ച് ചെയ്യാനായി ബംഗളൂരുവില്‍ നിന്ന് ഇവന്റ്മാനേജ്‌മെന്റ് ടീമിനെ കൊണ്ടുവന്ന് എല്ലാം സെറ്റ് ചെയ്തത് അര്‍ജുന്‍ സാറാണ്. ഐശുവിന് ഒറ്റക്കാര്യത്തിലെ നിര്‍ബന്ധം ഉണ്ടായിരുന്നുള്ളൂ... അത് കളറിങുമായി ബന്ധപ്പെട്ടാണ്. വളരെ സിംപിള്‍ ആയിരിക്കണം കളര്‍.'

'എന്നാല്‍ അട്രാക്ടീവ് ആയിരിക്കണം എന്നാണ് ഐശു പറഞ്ഞതത്രെ. ഡ്രസ്സിങും കേക്കും ഡെക്കറേഷനും എല്ലാം ഐശു പറഞ്ഞ കളര്‍ അനുസരിച്ചാണ് ചെയ്തത്. ഫോട്ടോകളും വീഡിയോകളും എല്ലാം അത്രയും മനോഹരമായി വരാന്‍ കാരണം ഐശുവിന്റെ കളര്‍ സെന്‍സാണ്. എന്‍ഗേജ്‌മെന്റ് നടക്കുന്ന സമയം അര്‍ജുന്‍ സര്‍ തുള്ളിച്ചാടുന്ന വിധം സന്തോഷവാനായിരുന്നു.'

arjun sarja

'വലിയ സ്റ്റാര്‍ഡമോ ഗൗരവ ഭാവമോ ഒന്നുമില്ല. ഉമാപതിയെ മകനെപോലെയാണ് അദ്ദേഹം കാണുന്നതെന്ന് ഞങ്ങള്‍ക്ക് അന്ന് ചടങ്ങിൽ വെച്ച് മനസിലായി. അവര്‍ തമ്മിലുള്ള ഒരു ബോണ്ടിങ് രസമായിരുന്നു. മരുമകന്റെ തോളില്‍ കൈയ്യിട്ട് നടക്കുന്ന രംഗമൊക്കെ മനോഹരമായിരുന്നു. എന്‍ഗേജ്‌മെന്റിന് ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ ജയ് ഹനുമാനെന്ന് പറഞ്ഞുകൊണ്ടാണ് കയറിയത്.'

'ഐശുവിന് ഉമാപതി അണിയിച്ചത് അഞ്ച് കാരറ്റ് പീജിയന്‍ ബ്ലഡ് റൂബി റിങ്ങാണ്. ബര്‍മയിൽ നിന്ന് നേരിട്ട് കൊണ്ടുവന്ന റിങ് ആയിരുന്നു അത്. വളരെ റെയര്‍ ആയിട്ടുള്ള ഒരു കോമ്പിനേഷനാണ് ആ റിങ്. പ്ലാന്‍ ചെയത് ഡിസൈന്‍ ചെയ്യിപ്പിച്ച് കാത്തിരുന്ന് കൊണ്ടുവന്ന റിങ്ങാണ്. 20 ലക്ഷത്തിന് മുകളിലാണ് ആ മോതിരത്തിന്റെ വില.'

'ഉമാപതിയുടെ റിങ് ഡയമണ്ട് കല്ല് പതിപ്പിച്ച സ്വര്‍ണ മോതിരമാണ്. ടിഫനി ബാനും രണ്ടുപേരും എക്‌ചേഞ്ച് ചെയ്തിരുന്നുവെന്നും', ക്യാമറമാന്‍ അദ്വിക് സുദര്‍ശനന്‍ പറയുന്നു. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹ തീയതി താരകുടുംബം പുറത്തുവിട്ടിട്ടില്ല. 2013ലായിരുന്നു ഐശ്വര്യ സിനിമയിൽ അരങ്ങേറിയത്.

പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തമ്പി രാമയ്യയുടെ മകനായ ഉമാപതി അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X