»   » ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

Posted By:
Subscribe to Filmibeat Malayalam

ലിപ് ലോക്ക് രംഗങ്ങളുള്ള സിനിമകള്‍ക്കൊക്കെ സാധാരണ എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കാറുള്ളത്. എന്നാല്‍ ധനുഷിന്റെ പുതിയ ചിത്രമായ തങ്കമകന് എങ്ങിനെ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന സന്ദേഹത്തിലാണ് ആരാധകര്‍.

വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിലെ 'നീ ടക്ക് ണ് പാത്താല്‍...' എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഒന്നും രണ്ടുമല്ല, അഞ്ച് ലിപ് ലോക്കുമായാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. കാണാം...

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

വേലയില്ലാ പട്ടധാരി ടീം വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് തങ്കമകന്‍. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മിച്ച് വേല്‍രാജ് ഒരുക്കിയ വേലയില്ലാ പട്ടധാരി ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു.

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

തമിഴ് എന്നാണ് ചിത്രത്തില്‍ ധനുഷിന്റെ പേര്. കഥാപാത്രത്തിന്റെ രണ്ട് ജീവിത ഘട്ടങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നുമുണ്ട്. എന്നാല്‍ പതിവ് ചിത്രങ്ങളില്‍ നിന്ന് മാറി ധനുഷ് അല്പം ഹോട്ടാണ് തങ്കമകനില്‍ എന്നാണ് പാട്ട് റിലീസായതോടെ മനസ്സിലാകുന്നത്

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

എമി ജാക്‌സണും സമാന്തയുമാണ് ചിത്രത്തിലെ നായികമാര്‍. സംവിധായകന്‍ കെ എസ് രവികുമാര്‍ ചിത്രത്തില്‍ ധനുഷിന്റെ അച്ഛനായി എത്തുന്നു. രാധികയാണ് അമ്മയായെത്തുന്നത്.

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

നീ ടക്ക് ണ് പാത്താല്‍... എന്ന് തുടങ്ങുന്ന ഗാനരംഗത്താണ് എമി ജാക്‌സണുമായി ധനുഷിന്റെ ഒന്നില്‍ കൂടുതല്‍ ലിപ് ലോക്ക് രംഗങ്ങള്‍ വരുന്നത്. സെന്‍സര്‍ ബോര്‍ഡ് ഇത് കണ്ടില്ലേ എന്നാണ് പലരുടെയും ചോദ്യം

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

ധനുഷിന്റെയും എമിയുടെയും ലിപ് ലോക്ക് ഉള്‍പ്പെട്ട തങ്കമകനിലെ പാട്ട് കാണൂ

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

പതിവുപോലെ അനിരുദ്ധ് രവി ചന്ദ്രന്‍ തന്നെയാണ് ഈ ധനുഷ് ചിത്രത്തിനും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്

ഒന്നല്ല, രണ്ടല്ല... അതിലേറെ ലിപ് ലോക്കുകളുമായി തങ്കമകനിലെ പാട്ട്; കാണൂ

ഡിസംബര്‍ 18, ഈ വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലെത്തും. വേലയില്ലാ പട്ടധാരി പോലെ പൂര്‍ണമായും ഒരു കുടുംബ ചിത്രം എന്ന ടാഗോടെയാണ് ചിത്രമെത്തുന്നത്.

English summary
When everyone thought that CBFC is at its unbending best, Dhanush's Thanga Magan gets away with a clean 'U' certificate sans any major cuts. This news has come across as a baffler to many as it is speculated that the 'family entertainer' has a couple of steamy lip-locks between Dhanush and Amy Jackson.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam