മങ്കാത്ത2 വരുന്നു,അജിത്തും വിജയ് യും ഒന്നിക്കുന്നു
നാളുകുറെയായി കോളിവുഡ് പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ഒരു കൂടിച്ചേരലിന്. ഇളയ ധളപതി വിജയ് യും തല അജിത്തും തമ്മില്‍. കോളിവുഡ് സിനിമാ ലോകത്തെ അറിയപ്പെടുന്ന സൗഹൃദകൂട്ടുകെട്ടാണിത്.
രാജവിന്‍ പാര്‍വയിലെ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായും അവസാനമായും ഒന്നു ചേര്‍ന്നിട്ടുള്ളത്. അതിന് ശേഷം പലപ്പോഴും പറഞ്ഞുകേട്ടു പല സംവിധായകരും ഇവരെ ഒരുമിപ്പിച്ച് ഒരു ചിത്രമെടുക്കുന്നു എന്ന്. എന്നാല്‍ എല്ലാം വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.

എന്നാല്‍ ഇത്തവണ അത് നടക്കുമെന്നാണ് വിജയ്, അജിത്ത് ആരാധകരുടെ പ്രതീക്ഷ. അതെ വിജയ് യും അജിത്തും ഒന്നിക്കുന്നു. അതും തമിഴകത്തെ മികച്ച ഹിറ്റുകളിലൊന്നായ 'മങ്കാത്ത' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി. ജയം രവിയെ നായകനാക്കി 'ആദി ഭഗവാന്‍' എന്ന ചിത്രം നിര്‍മിച്ച ജെ അന്‍മ്പഴകനാണ് മങ്കാത്തയുടെ രണ്ടാം ഭാഗം വിജയ്ക്കും അജിത്തിനുമൊപ്പം ചേര്‍ന്ന് എടുക്കാന്‍ ഒരുങ്ങുന്നത്.
വെങ്കിട് പ്രഭു തിരക്കഥയെഴുതി സംവിധാനം ചെയ്ത മങ്കാത്തയ്ല്‍ അജിത്തായിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. അജിത്തിനൊപ്പം അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ അര്‍ജുന്‍ ചെയ്ത വേഷമായിരിക്കുമോ വിജയ് ചെയ്യുന്നതെന്ന് ചിലര്‍ക്ക് സംശയമുണ്ട്. എന്ത് തന്നെയായലും വിജയ് യും അജിത്തും ഒരിക്കല്‍ കൂടെ ഒന്നിക്കുമല്ലോ എന്ന സന്തോഷത്തിലാണ് ആരാധകര്‍.


Click it and Unblock the Notifications











