For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകളെ കാണാൻ സയേഷയെപ്പോലെ'; റിയാലിറ്റി ഷോയിൽ നിന്നും വധുവിനെ തെരഞ്ഞെടു‌ക്കാതിരുന്നതിന് പിന്നിൽ? ആര്യ പറയുന്നു!

  |

  ജന്മം കൊണ്ട് മലയാളിയാണെങ്കിലും നടൻ ആര്യ ശ്രദ്ധിക്കപ്പെട്ടത് തമിഴ് സിനിമകളിലാണ്. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരാണ് ആര്യയുടെ സ്വദേശം. മുസ്ലീം കുടുംബത്തിൽ ജനിച്ച ആര്യയുടെ ആദ്യ പേര് ജംഷാദ് സീതിരകത്ത് എന്നാണ്.

  മലയാളിയാണെങ്കിലും ആര്യ വളർന്ന് മുഴുവൻ തമിഴ്നാട്ടിലാണ്. മോഡലിങിലൂടെയാണ് ലൈം ലൈറ്റിലേക്ക് എത്തിയത്. തുടക്കത്തിൽ മോഡലിങ് ചെയ്തിരുന്നതിനാലാണ് സിനിമകളിലേക്ക് ആര്യയ്ക്ക് അവരസങ്ങൾ വന്നത്. സിനിമയിൽ വന്ന ശേഷമാണ് ആര്യ എന്ന പേര് സ്വീകരിച്ചത്.

  Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദർ!

  ആര്യ ചെയ്ത സിനിമകളും പാട്ടുകളുമെല്ലാം ഹിറ്റായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ വ്യക്തി കൂടിയാണ് ആര്യ. പതിനാറ് വർഷമായി സൗത്ത് ഇന്ത്യൻ സിനിമയൽ നിറഞ്ഞ് നിൽ‌ക്കുന്ന ആര്യയുടെ ഏറ്റവും പുതിയ റിലീസ് ക്യാപ്റ്റൻ‌ എന്ന തമിഴ് സിനിമയാണ്.

  മിരുതന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലര്‍ ചിത്രമാണ് ക്യാപ്റ്റൻ. ഏലിയന്‍ ഇന്‍വേഷന്‍ പ്രമേയമായ പരീക്ഷണ ചിത്രമാണ് ക്യാപ്റ്റന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായിക.

  Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

  സിനിമയുടെ ട്രെയിലർ ട്രെന്റിങായിരുന്നു. ആര്യ ആദ്യമായി പട്ടാള ഉദ്യോ​ഗസ്ഥന്റെ വേഷം കൈകാര്യം ചെയ്ത സിനിമ കൂടിയായിരുന്നു ക്യാപ്റ്റൻ. സിനിമയുടെ പ്രമോഷനായി കേരളത്തിലെത്തിയ ആര്യ തന്റെ വിശേഷങ്ങൾ ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

  'മലയാളത്തിൽ നിന്നും നല്ല പ്രോജക്ടുകൾ വരുമ്പോൾ ചെയ്യാമെന്നുള്ള തീരുമാനത്തിലാണ്. ആദ്യമായി മലയാളത്തിൽ ചെയ്തത് ഉറുമി. 2013ൽ ചെയ്ത രാജാറാണിക്ക് കഴിഞ്ഞ ദിവസമാണ് അവാർഡ് ലഭിച്ചത്.'

  'കുറെ വർഷങ്ങളായി സ്റ്റേറ്റ് അവാർഡ് കൊടുക്കുന്നത് തമിഴ്നാട് സർക്കാർ നിർത്തി വെച്ചിരിക്കുകയായിരുന്നു.'

  'അവർ അത് വീണ്ടും പുനരാരംഭിച്ച് കഴിഞ്ഞ് പോയ വർഷങ്ങളിലെ അവാർഡുകൾ അടുത്തിടെ വിതരണം ചെയ്തിരുന്നു. അതിനാലാണ് കഴിഞ്ഞ ദിവസം ആ അവാർഡ് സംബന്ധിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. മുമ്പ് പട്ടാളക്കാരനായി സിനിമ ചെയ്തത് പതിനെട്ടാം പടിയിലാണ്. പക്ഷെ അയ്യപ്പദാസ് എന്ന ആ കഥാപാത്രം വളരെ ചെറുതായിരുന്നു.'

  'മൂന്നാറിലും പാലക്കാടും ക്യാപ്റ്റൻ സിനിമയുടെ ചില ഭാ​ഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. സയേഷ നന്നായി കുക്ക് ചെയ്യും. അവൾ ചെയ്യുന്ന ബേക്കിങ് ഐറ്റംസ് എനിക്കിഷ്ടമാണ്. അവൾ കുക്ക് ചെയ്യുന്ന ഇന്ത്യൻ ഫുഡ് കൂടുതൽ ഇഷ്ടമാണ്. സയേഷ എന്നെക്കാൾ വളരെ നല്ല സ്വഭാവമുള്ള കുട്ടിയാണ്.'

  'അവളിലെ നടിയെക്കാളും എനിക്കിഷ്ടം അവളുടെ പേഴ്സണാലിറ്റിയാണ്. ആര്യയ്ക്ക് പരിണയം ഷോ സംഭവിച്ചത് ഒരു സമയത്തും സയേഷ എന്റെ ജീവിതത്തിലേക്ക് വന്നത് അതും കഴിഞ്ഞ് ഒരുപാട് നാൾ പിന്നിട്ടശേഷവുമായിരുന്നു. അവളിൽ നിന്നും വന്നൊരു കണക്ഷനാണ് ജീവിതത്തിലേക്ക് കൂട്ടാമെന്നുള്ള തീരുമാനത്തിലെത്തിച്ചത്.'

  'ഒട്ടനവധി നല്ല കാര്യങ്ങൾ അവളിലുണ്ട്. അതൊന്നും എണ്ണി പെറുക്കി പറഞ്ഞാൽ തീരില്ല. മകളുടെ ചിത്രങ്ങൾ മനപൂർവം പങ്കുവെക്കാത്തതാണ്. അതൊരു ആവശ്യമില്ലാത്ത അട്രാക്ഷനാണ്. അവൾ വളർന്ന് കഴിയുമ്പോൾ അവൾക്കിഷ്ടപ്പെട്ടാൽ അവൾ തന്നെ അവളുടെ ചിത്രങ്ങൾ പങ്കുവെക്കട്ടെ.'

  'മകൾക്ക് ഇപ്പോൾ ഒരു വയസ് ആയിട്ടെയുള്ളു. അവളെ കാണാൻ സയേഷയെപ്പോലെയാണ്' ആര്യ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ആര്യയ്ക്ക് പെൺകുഞ്ഞ് പിറന്നത്. ആര്യയുടെ അടുത്ത സുഹൃത്ത് വിശാലാണ് ആര്യയ്ക്ക് പെൺകുഞ്ഞ് പിറന്ന വിവരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

  ഈ വാർത്ത പുറത്തുവിടുന്നതിൽ വളരെ വളരെ സന്തോഷം. അമ്മാവൻ ആയതിൽ സന്തോഷം. എന്റെ സഹോദരൻ ജാമിയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു. പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷത്തിലാണ്. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് വിശാൽ ട്വീറ്റ് ചെയ്തത്. 2019 ലാണ് ആര്യയും സയേഷയും വിവാഹിതരായത്.

  Read more about: arya
  English summary
  captain movie actor arya opens up about wife sayyeshaa and daughter, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X