വിജയകാന്തിന്റെ യോഗ; ചിരിച്ചു മണ്ണുകപ്പാന്‍ ആരാധകരുടെ യോഗം!!
ജൂണ്‍ 21, അന്തര്‍ദേശീയ യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്താകമാനം യോഗ പരിപാടികള്‍ നടത്തി. ദേശീയ നേതാക്കളും സിനിമാ താരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ അതില്‍ പങ്കുചേര്‍ന്നു.
എന്നാല്‍ ദേശീയ മുര്‍പ്പൊക്ക് ദ്രാവിഡ കഴകം നേതാവും ചലച്ചിത്രതാരവുമായ വിജയകാന്ത് നടത്തിയ യോഗ ആരാധകര്‍ക്ക് ചിരിക്കാനുള്ള വകയൊരുക്കി. തിരശ്ശീലയില്‍ ആക്ഷന്‍ രംഗങ്ങള്‍ തകര്‍ത്തഭിനയിക്കുന്ന വിജയകാന്തിന്റെ കറകളഞ്ഞ യോഗാഭ്യാസം ആരാധകരെ ശരിക്കും ഞെട്ടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ക്യാപ്റ്റന്‍ വിജയകാന്തിനൊപ്പം നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും യോഗയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യോഗ കണ്ടു പഠിച്ച് ചെയ്യാന്‍ പാടുപെടുന്ന വിജയ്കാന്തിന്റെ ശ്രമങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി.
എല്ലാവരും യോഗ ചെയ്യണമെന്നാണ് ചടങ്ങിന് ശേഷം വിജയ്കാന്ത് ദേശിയ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ സ്ഥിരമായി 108 പത്മാസനങ്ങള്‍ ചെയ്തിരുന്നതായും തന്റെ ആരോഗ്യത്തിന്റെ രഹസ്യം യോഗയാണെന്നും താരം പറഞ്ഞിരുന്നു. ഇനി ചുവടെയുള്ള വീഡിയോ കണ്ട ശേഷം ആരാധകര്‍ക്ക് ഈ പറഞ്ഞതിലെ വാസ്തവം വിലയിരുത്താം.


Click it and Unblock the Notifications











