വധഭീഷണി: കമലഹാസനെതിരെ കേസെടുക്കാന്‍ കോടതി

By Staff

ചെന്നൈ: സഹസംവിധായകനെതിരെ വധഭീഷണി മുഴക്കിയതിന്‌ പ്രമുഖ നടന്‍ കമല്‍ഹാസെനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

സഹസംവിധായകന്‍ സെന്തില്‍ കുമാറിന്റെ പരാതിയില്‍ താംബരം മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ കമല്‍ ഹാസന്‍, അദ്ദേഹത്തിന്റെ മാനേജര്‍മാരായ മുരളി, കാര്‍ത്തിക്‌, പിആര്‍ഒ നിഖില്‍ മുരുകന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ താംബരം പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയത്‌.

കമലിന്റെ പുതിയ ചിത്രമായ ദശാവതാരത്തിന്റെ കഥ തന്റെതാണെന്നും കമല്‍ വിശ്വാസവഞ്ചനകാട്ടി കഥ സ്വന്തമാക്കുകയായിരുന്നുവെന്നും ആരോപിച്ച്‌ ശെന്തില്‍ കുമാര്‍ ചെന്നൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

കേസില്‍ വിധി കമലിന്‌ അനുകൂലമായിരുന്നു തുടര്‍ന്ന്‌ സെന്തില്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്‌. സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന്‌ കമലിന്റെ മാനേജര്‍മാര്‍ ഗുണ്ടകളുമായി തന്റെ വീട്ടില്‍വന്ന്‌ ഭീഷണിപ്പെടുത്തിയതായി സെന്തില്‍ കുമാറിന്റെ പരാതിയില്‍ പറയുന്നുണ്ട്‌.

കഥയ്‌ക്ക്‌ 501രൂപ അഡ്വാന്‍സ്‌ നല്‍കുകയും പ്രതിഫലമായി 25ലക്ഷം രൂപനല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തെങ്കിലും കമല്‍ വാക്കുപാലിച്ചില്ലെന്നും സെന്തില്‍ ആരോപിയ്‌ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X