»   » ഭൂമി കൈയ്യേറി, കൊല്ലുമെന്ന് ഭീഷണി; നടന്‍ മാധവനെതിരെ കേസ്

ഭൂമി കൈയ്യേറി, കൊല്ലുമെന്ന് ഭീഷണി; നടന്‍ മാധവനെതിരെ കേസ്

Written By:
Subscribe to Filmibeat Malayalam

റൊമാന്റിക് ഹീറോ മാധവന് ഇത്രയൊക്കെ ക്രൂരനാകാന്‍ കഴിയുമോ. മാഡ്ഡി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിയ്ക്കുന്ന ആര്‍ മാധവനെതിരെ കേസ്.

കൃഷിസ്ഥലം കൈയ്യേറി കനാല്‍ നികത്തി എന്നാരോപിച്ച് ബാലസമുദ്രം ഗ്രാമവാസികള്‍ മാധവനെതിരെ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി ബെഞ്ച് നടനെതിരെ നോട്ടീസ് അയച്ചു.

 r-madhavan

കൊടൈക്കനാലിലെ ബാലസമുദ്രത്ത് മാധവന്‍ 4.8 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്തിലൂടെ പോകുന്ന കനാല്‍ നടനും കൂട്ടുകാരും ചേര്‍ന്ന് കൈയ്യേറി എന്നാണ് പരാതി.

ആദ്യം നെയ്ക്കരപ്പട്ടി പൊലീസ് സ്റ്റേഷനില്‍ മാധവനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന നാട്ടുകാര്‍ ആരോപിയ്ക്കുന്നു. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആളുകള്‍ വന്നത്രെ.

വധഭീഷണിയും വന്നതോടെയാണ് നാട്ടുകാര്‍ കോടതിയെ സമീപിച്ചത്. വിഷയത്തില്‍ മാധവനൊപ്പം കലക്ടര്‍ക്കും ജൂനിയര്‍ എന്‍ജിനിയര്‍ക്കും തഹസില്‍ദാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

English summary
The Madras High Court has issued notice to Tamil film actor R Madhavan on a PIL accusing him of encroaching upon a water channel adjacent to land purchased by him in Dindigul district. A division bench here comprising justices K K Sasidharan and B Gokuldas issued notice to the actor and also the Dindigul District Collector.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam