പാണ്ഡ്യരാജിന്റെ ചിത്രത്തില്‍ കാതറിന്‍ നായികയായി എത്തുന്നു
പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളിയായ കാതറിന്‍ ട്രീസ നായികയായി എത്തുന്നു. വിശാലാണ് നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ കാതറിന് ഇഷ്ടമായെന്നും ഉടന്‍ തന്നെ കാതറിന്‍ കരാറില്‍ ഒപ്പ് വെയ്ക്കുമെന്നുമാണ് അറിയുന്നത്.
മറ്റൊരു മലയാളി നടിയായ കീര്‍ത്തി സുരേഷിനെയായിരുന്നു നേരത്തെ നായികയായി സംവിധായകന്‍ പാണ്ഡ്യരാജ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അഭിനയിക്കുന്നതിന് വന്‍തുക പ്രതിഫലമായി ആവശ്യപ്പെട്ടതുകൊണ്ടാണ് കീര്‍ത്തി സുരേഷിനെ ഒഴുവാക്കിയത് എന്നാണ് അറിയുന്നത്.

അഥര്‍വ നായകനായി എത്തുന്ന കനിതന്‍ എന്ന സിനിമയിലാണ് കാതറിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിമ്പു നായകനാകുന്ന കാന്‍, വിഷ്ണു വിശാല്‍ നായകനാകുന്ന വീരധീര ശൂരന്‍ എന്നീ സിനിമകളിലും കാതറിനാണ് നായിക.
2010 ലെ ശങ്കര്‍ ഐ പി എസ് എന്ന കന്നട ചിത്രത്തിലൂടെയാണ് കാതറിന്‍ സിനിമാരംഗത്ത് എത്തുന്നത്. കന്നടയിലെ ആദ്യ ചിത്രത്തിന് ശേഷം പൃഥിരാജ് നായകനായി എത്തിയ ദ ത്രില്ലര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. ദ ത്രില്ലറിനു ശേഷം ഉപ്പ് കണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്ന ചിത്രത്തിലും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











