തൃഷയ്ക്ക് പകരം ചിമ്പുവിന് നായികയെ കിട്ടി!
കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ ജീവിതത്തില്‍ കഷ്ടകാലം മാത്രമായിരുന്നു എന്ന് ചിമ്പു തന്നെ സമ്മതിയ്ക്കുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഏറ്റെടുത്ത ചിത്രങ്ങളില്‍ നിന്ന് നായികമാര്‍ പിന്മാറിയതിനെ തുടര്‍ന്ന് നീട്ടിവയ്‌ക്കേണ്ടി വന്നു.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തില്‍ നിന്ന് നായിക പിന്മാറിയതിന് പിന്നാലെ, സെല്‍വ രാഘവന്‍ ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്നും നായികയായി തീരുമാനിച്ച തൃഷ പിന്മാറിയതും വാര്‍ത്തയായിരുന്നു.

ഗൗതം മേനോന്റെ ചിത്രത്തില്‍ പല്ലവി സുഭാഷിന് പകരം സമാന്തയെ കിട്ടിയതു പേലൊ, ഇപ്പോള്‍ സെല്‍വ രാഘവന്റെ ചിത്രത്തിലും ചിമ്പുവിന് തൃഷയ്ക്ക് പകരം നായികയെ കിട്ടിയെന്നാണ് പുതിയ വാര്‍ത്ത.
കാര്‍ത്തി നായകനായ മദ്രാസ് എന്ന ചിത്രത്തിലൂടടെ ശ്രദ്ധിയ്ക്കപ്പെട്ട കതറീന്‍ തെരേസയാണ് ചിമ്പുവിന്റെ പുതിയ നായിക. തെരേസയ്‌ക്കൊപ്പം ചിത്രത്തില്‍ തപ്‌സി പൊന്നൂസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതേ സമയം തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയത് മുന്‍ കാമുകന്‍ വരുണ്‍ മനിയന്‍ കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മിയ്ക്കുന്നത് വരുണായതുകൊണ്ടാണത്രെ തൃഷ പിന്മാറിയത്.


Click it and Unblock the Notifications











