വിവാഹത്തിന്റെ വക്കിലെത്തിയിട്ടും നടന്നില്ല; 45 ലും സിം​ഗിൾ; വിവാഹം മുടങ്ങിയ താരങ്ങൾ

താര വിവാഹങ്ങൾ എന്നും ആരാധക ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അജിത്ത്-ശാലിനി, ദിലീപ്-കാവ്യ മാധവൻ, സംയുക്ത-ബിജു മേനോൻ തുടങ്ങി ആരാധകർക്കിടയിൽ ചർച്ചയാകുന്ന താര ദമ്പതികൾ ഏറെയാണ്. വിവാഹത്തേക്കാളും വിവാഹമോചനം ചർച്ചയാകുന്ന സാഹചര്യവുമുണ്ട്. സമാന്തയും നാ​ഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത് ഇന്നും ​ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ചർച്ചയാണ്. വിവാഹത്തിന്റെ വക്കിലെത്തിയിട്ടും അവസാന നിമിഷം ബന്ധം വേണ്ടെന്ന് വെച്ചവരും ഏറെയാണ്.

ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തുടക്കത്തിലേ മനസ്സിലാക്കുന്ന ഇവർ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറുന്നു. രശ്മിക മന്ദാന, തൃഷ കൃഷ്ണൻ എന്നീ നടിമാരെല്ലാം വിവാഹത്തിൽ നിന്നും പിൻമാറി. രശ്മിക കരിയറിൽ താരമായി വളരുന്നത് കന്നഡ താരം രക്ഷിത് ഷെട്ടിയുമായുള്ള വിവാഹബന്ധം വേണ്ടെന്ന് വെച്ച ശേഷമാണ്.

തമിഴ് നടൻ വിശാൽ കൃഷ്ണയുടെ വിവാഹം മുടങ്ങിയത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വലിയ ചർച്ചയായിരുന്നു. തെലുങ്ക് നടി അനിഷ അല്ലയുമായി 2019 ൽ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരൻ വിജയ് റെഡ്ഡിയുടെ മകളാണ് അനിഷ. 2019 ഒക്ടോബർ മാസത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനം.

Vishal

ആഘോഷപൂർവമാണ് വിവാഹനിശ്ചയം കഴിഞ്ഞത്. ആറ് മാസത്തിനുള്ളിൽ ഇരുവരും തമ്മിൽ അകൽച്ച വന്നു. വിശാലിനൊപ്പമുള്ള ഫോട്ടോകൾ അനിഷ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കി. പിന്നാലെ ബന്ധത്തിൽ നിന്ന് പിൻമാറിയെന്ന വാർത്തകളും പുറത്ത് വന്നു. 45 കാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്.

2017 ലാണ് നിർമാതാവ് ആർകെ സുരേഷും തമിഴ് നടി ദിവ്യ ​ഗണേശും പിരിയുന്നത്. പിരിയുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പ് താരങ്ങളുടെ വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവർക്കും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തു. ഇതോടെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്.

Divya

ആർകെ സുരേഷിന്റെ ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ദിവ്യയുമായുള്ള വിവാഹം മുടങ്ങി മൂന്ന് വർഷങ്ങൾക്ക് ശേഷം ആർകെ സുരേഷ് മറ്റൊരു വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളും പിറന്നു. മധു എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്.

തമിഴ് സിനിമാ രം​ഗത്ത് കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു തൃഷയും പ്രമുഖ വ്യവസായി വരുൺ മന്യനും നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയത്. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൃഷ വിവാഹത്തിന് തയ്യാറാകുന്നത്. ആ​ഘോഷത്തോടെ വിവാഹനിശ്ചയവും നടത്തി. എന്നാൽ അധികം വൈകാതെ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ വന്നു. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം വിവാഹനിശ്ചയം നടന്ന ദിവസം പോലും ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു.

വിവാഹശേഷവും കരിയർ തുടരാനായിരുന്നു തൃഷയുടെ തീരുമാനം. എന്നാൽ വരന്റെ കുടുംബം ഇതിൽ എതിർപ്പറിയിച്ചു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നായിരുന്നു തമിഴ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് തൃഷയോ വരുൺ‌ മന്യനോ പരസ്യമായി സംസാരിച്ചിട്ടില്ല. വരുൺ പിന്നീട് മറ്റാെരു വിവാഹബന്ധത്തിലേക്ക് കടന്നു.

എന്നാൽ 40ാം വയസ്സിലും തൃഷ അവിവാഹിതയാണ്. വിവാഹം കഴിഞ്ഞ് പിന്നീട് വേർപിരിയുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നാണ് തൃഷ മുമ്പൊരിക്കൽ വ്യക്തമാക്കിയത്.സമാനമായി തെലുങ്ക് സിനിമാ താരം അഖിൽ അക്കിനേനിയും ശ്രിയ ഭുവാലും നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതാണ്.

More from Filmibeat

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X