കോച്ചടയാന്‍ കണ്ട് താരങ്ങള്‍ പറയുന്നു തലൈവര്‍.....
തമിഴ് സിനിമാ ലോകത്ത് സജീവ ചര്‍ച്ച കൊച്ചടയാന്‍ തന്നെയാണ്. പ്രേക്ഷകര്‍ക്കപ്പുറം തമിഴിലെ പല പ്രമുഖ താരങ്ങളും ഇതിനോടകം തന്നെ കൊച്ചടയാന്‍ കണ്ടു കഴിഞ്ഞു. ചിത്രത്തിന് പല പോര്യമകള്‍ ഉണ്ടെങ്കിലും അനിമേറ്റഡ് സിനിമകള്‍ക്ക് ഇന്ത്യന്‍ വിപണിയിലും സാധ്യതയുണ്ടെന്ന് തെളിയ്ക്കുകയാണ് കൊച്ചടിയാന്‍. ചിത്രത്തിന്റെ സാങ്കേതികതകളെപ്പറ്റിയാണ് താരങ്ങളില്‍ പലരും പറയുന്നത്.
തലൈവരെ പോലെ തന്നെ ചിത്രത്തിന്റെ സംവിധായികയായ സൗന്ദര്യയ്ക്കും അഭിനന്ദന പ്രവാഹം. പ്രേക്ഷകര്‍ സിനിമ വിലയിരുത്തിയത് ഒരു രീതിയിലാണെങ്കില്‍ താരങ്ങള്‍ ചിത്രത്തെ വിലയിരുത്തിയത് മറ്റൊരു രീതിയില്‍. കോച്ചടയാന്‍ കണ്ട നിങ്ങളുടെ പ്രിയ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ അറിയേണ്ടേ

കോച്ചടയാന്‍ കണ്ട പ്രിയതാരങ്ങള്‍ ഇവരാണ്
കമലിന്റെ അഭിനന്ദനം മുഴുവന്‍ സൗന്ദര്യയ്ക്കാണ്. അതി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു ചിത്രമൊരുക്കിയതിന്. ചെന്നെയില്‍ ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രിവ്യൂവിലാണ് ഉലകനായകന്‍ തലൈവരുടെ ചിത്രം കണ്ടത്

കോച്ചടയാന്‍ കണ്ട പ്രിയതാരങ്ങള്‍ ഇവരാണ്
കോച്ചടയാന്‍ നല്ല ചിത്രമെന്നും തനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ചിമ്പു ട്വീറ്റ് ചെയ്തു. സൗന്ദര്യയെപ്പറ്റി തനിയ്ക്ക് അഭിമാനം തോന്നുന്നുവെന്നും താരം ട്വീറ്റ് ചെയ്തു

കോച്ചടയാന്‍ കണ്ട പ്രിയതാരങ്ങള്‍ ഇവരാണ്
രജനീ മാജിക്കായിരുന്നു കോച്ചടയാന്‍ എന്നാണ് ചിത്രം കണ്ട നടി രാധിക ട്വീറ്റ് ചെയ്തത്.

കോച്ചടയാന്‍ കണ്ട പ്രിയതാരങ്ങള്‍ ഇവരാണ്
തവൈവരുടെ പടം കണ്ട് വരലക്ഷ്മിയും വെരി ഹാപ്പി. സംവിധായികയെന്ന നിലയില്‍ സൗന്ദര്യയ്ക്ക് വരലക്ഷ്മിയുടെ അഭിനന്ദന പ്രവാഹം

കോച്ചടയാന്‍ കണ്ട പ്രിയതാരങ്ങള്‍ ഇവരാണ്
വരും ദിവസങ്ങളില്‍ കൊച്ചടയാന്‍ കാണുമെന്നും പല താരങ്ങളും ചിത്രം കണ്ട് നല്ല അഭിപ്രായം പറയുന്നുവെന്ന് നടി സ്‌നഹേയും ഭര്‍ത്താവും നടനുമായ പ്രസന്നയും പറഞ്ഞു


Click it and Unblock the Notifications











