രജനികാന്തിന്റെ പേട്ടയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ആറ് കട്ടും മ്യൂട്ട് ഡയലോഗും
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രജനികാന്ത് ചിത്രമാണ് പേട്ട. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് കടമ്പ കടന്നു. യു/എ സര്‍ട്ടിഫിക്കറ്റോടുകൂടെയാണ് പേട്ട റിലീസിനെത്തുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിലെ ആറ് രംഗങ്ങള്‍ കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംഭാഷണങ്ങള്‍ മ്യൂട്ടില്‍ ഇടാനും നിര്‍ദ്ദേശമുണ്ട്. ഇതെല്ലാം കഴിഞ്ഞ് 2 മണിക്കൂര്‍ 52 മിനിട്ട് ദൈര്‍ഘ്യമുള്ള പേട്ടറിലീസിനെത്തും.

തമിഴിന് പുറമെ തെലുങ്കിലും കന്നടയിലും പേട്ടയുടെ ഡബ്ബിങ് വേര്‍ഷന്‍ എത്തുന്നുണ്ട്. രജനികാന്തിന്റെ നായികമാരായി പേട്ടയിലെത്തുന്നത് തൃഷയും സിമ്രനുമാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍.
പേട്ടയ്‌ക്കൊപ്പം സെന്‍സര്‍ ചെയ്ത അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ്. നയന്‍താര നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ശിവയാണ്. പൊങ്കല്‍ ആഘോഷത്തിന് ഇരു ചിത്രങ്ങളും റിലീസ് ചെയ്യും


Click it and Unblock the Notifications











