ദര്‍ബാറില്‍ രജനീകാന്തിനൊപ്പം ചെമ്പന്‍ വിനോദും? സിനിമയില്‍ നടനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

By Midhun Raj

Recommended Video

ദർബാറിൽ വില്ലനായി ചെമ്പൻ എത്തുമോ?

സഹനടനായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ചെമ്പന്‍ വിനോദ് ജോസ്. അങ്കമാലി ഡയറീസിലൂടെ എഴുത്തുകാരനായും നടന്‍ തുടക്കം കുറിച്ചിരുന്നു. നിലവില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്താണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടന്‍ തമിഴിലും അഭിനയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാവുന്ന ദര്‍ബാറിലാണ് ചെമ്പന്‍ വിനോദ് പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചെമ്പന്റെ ദര്‍ബാറിലെ വേഷത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ ഗോലിസോഡ 2 എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ചെമ്പന്‍ വിനോദ് തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

chemban vinod-rajinikanth,

ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന രജനി ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. മുംബൈയിലാണ് സിിനമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം തലൈവരും നയന്‍സും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. മലയാളി താരം നിവേദ തോമസാണ് സൂപ്പര്‍സ്റ്റാറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് ചെയ്യുന്നത്. ചിത്രത്തില്‍ പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായുമാണ് രജനീകാന്ത് എത്തുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ സമയത്തായിരിക്കും ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X