കെ എല്‍ പത്ത് 10 ല്‍ ദാ വന്നു ദേ പോയി തമിഴിലേക്ക്
കെ എല്‍ പത്ത് 10 എന്ന ചിത്രത്തിലൂടെ പുതുമുഖ നായികയായി എത്തിയ ചാന്ദിനി ഇനി തമിഴിലേക്ക്. മുഹ്‌സീന്‍ പരാരി സംവിധാനം ചെയ്ത കെ എല്‍ പത്ത് 10 എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായാണ് ചാന്ദിനി എത്തിയത്.
രണ്ട് തമിഴ് ചിത്രങ്ങളിലാണ് ചാന്ദിനി അഭിനയിക്കുന്നത്. എ ആര്‍ മുരഗദോസിന്റെ അസിസ്റ്റന്‍ായ എം സാദിഖ് ഖാന്‍ സംവിധാനം ചെയ്യുന്ന തൊള്ളൈ കാച്ചി എന്ന ചിത്രത്തിലാണ് ചാന്ദിനി അഭിനയിക്കുന്നത്.

മലയാളത്തില്‍ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്ത വേഷമാണ് തമിഴില്‍ അവതരിപ്പിക്കുന്നതെന്ന് ചാന്ദിനി പറയുന്നു. അശ്വിന്‍ കകുമാനുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
പ്രിയ മണിയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പരുത്തി വീരന്‍ എന്ന സിനിമ സംവിധാനം ചെയ്ത അമീര്‍ സുല്‍ത്താന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും ചാന്ദിനി അഭിനയിക്കുന്നുണ്ട്.
tamil film actress chandini actor unni mukundan malayalam തമിഴ് സിനിമ നടി നടന് ഉണ്ണി മുകുന്ദന് മലയാളം


Click it and Unblock the Notifications