ലോറൻസ് മകളെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നുവോ..?, താരത്തിന് ഇത്രത്തോളം വലിയൊരു മകളുണ്ടോ?, വൈറലായി ചിത്രം!

തമിഴ് സിനിമകളിൽ മാത്രം തിളങ്ങി നിൽക്കുന്ന താരങ്ങൾ ആണെങ്കിൽ പോലും കേരളത്തിലും മലയാളികൾക്കിടയിലും ഒരു വലിയ ഫാൻ ബേസ് ചില താരങ്ങൾക്ക് ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നൃത്തസംവിധായകൻ, നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, നർത്തകൻ, പിന്നണി ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ രാഘവ ലോറൻസ്. 1993ൽ ഡാൻസ് കൊറിയോഗ്രാഫറായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 1998ൽ ഒരു തെലുങ്ക് സിനിമയിൽ നടനായാണ് തന്റെ കരിയർ ആരംഭിച്ചത്.

കാഞ്ചന സീരിസിൽ ഇറങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ ലോറൻസിന്റെ ഈ സിനിമകൾ എല്ലാം തന്നെ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. നടനെന്ന നിലയിലും അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു ബ്രേക്ക് കൂടിയായിരുന്നു കാഞ്ചന സിനിമ.

Raghava Lawrence

സാമൂഹിക സേവന കാര്യങ്ങളിൽ എന്നും മുന്നിൽ നിൽക്കാറുള്ള ആളുകൂടിയാണ് ലോറൻസ്. നിർധനരായ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി ലോറൻസ് ഒരു ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ലോറൻസ് എന്ന താരത്തെക്കാൾ ലോറൻസ് എന്ന പച്ചയായ മനുഷ്യനെ ആരാധകർക്ക് കാണാൻ സാധിക്കുന്നത് തന്റെ സമ്പാദ്യം മുഴുവൻ നിർധനരായവർക്ക് വേണ്ടി അദ്ദേഹം ചിലവഴിക്കുന്നത് കാണുമ്പോഴാണ്.

ജീവിതത്തിലും കരിയറിന്റെ തുടക്ക കാലങ്ങളിലും താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതവും തന്റെ മുന്നിൽ വളരുന്ന ഒരു കുട്ടിയ്ക്ക് പോലും ഉണ്ടാകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമാണ്‌.

താരമിപ്പോൾ തന്റെ വരാനിരിക്കുന്ന സിനിമ ചന്ദ്രമുഖി 2 എന്ന റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. പി.വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക കങ്കണ റണൗട്ടാണ്. സെപ്തംബർ 15 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. നിലവിൽ അതിന്റെ പ്രമോഷൻ ജോലികൾ തകൃതിയായി നടന്നുവരികയാണ്.

ലോറൻസിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ എൽവിനും നായകനായി കോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയ്ക്ക് പുറമെ സാമൂഹിക പ്രവർത്തനങ്ങളും ലോറൻസ് വലിയ തോതിൽ ചെയ്യുന്നുണ്ട്.

raghava lawrence

അനാഥരായ കുട്ടികളെയും പ്രായമായവരെയും സഹായിക്കുന്നതിൽ പ്രധാനിയാണ് ലോറൻസ്. ലോറൻസിനെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് ആർക്കും കൂടുതൽ അറിവുണ്ടായിരിക്കാൻ സാധ്യതയില്ല.

ലത എന്നാണ് ലോറൻസിന്റെ ഭാര്യയുടെ പേര്. സാമൂഹ്യസേവനം ചെയ്യുന്നതിൽ ഭർത്താവിനൊപ്പം നിന്നത് ലതയായിരുന്നു. ലതയെ വിവാഹം കഴിച്ചതിനുശേഷമാണ് താൻ ഡാൻസ് മാസ്റ്ററായി മാറിയതെന്നും സിനിമയിൽ ഇത്രത്തോളം ഉയർന്നതെന്നും അവൾ തനിക്ക് ഭാഗ്യം കൊണ്ടുവന്നവളാണെന്നും ലോറൻസ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ലോറൻസിനും ലതയ്ക്കും രാഘവി എന്നൊരു മകളുണ്ട്. ലോറൻസിന് ഒരു മകളുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ഇപ്പോഴിതാ രാഘവിയുടെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇത്രത്തോളം മുതിർന്ന ഒരു മകൾ ലോറൻസിനുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യുന്നത്.

മകളെ നായികയായി ഉടൻ സിനിമയിൽ പ്രതീക്ഷിക്കാമോയെന്നും നായികയ്ക്ക് വേണ്ട ലക്ഷണങ്ങൾ രാഘവിക്കുണ്ടെന്നും കമന്റുകളുണ്ട്. മോഡേൺ ഡ്രെസ്സിൽ സ്റ്റൈലിഷ് ആയി പോസ് ചെയ്യുന്ന രാഘവിയുടെ ചിത്രങ്ങളും വൈറലാണ്. ഇത്രയും നാളും മകളെ ലോറൻസ് എവിടെയാണ് ഒളിപ്പിച്ചിരുന്നതെന്നും ചിലർ തമാശയായി കമന്റ് ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: raghava lawrence
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X