twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാര്‍ലി തമിഴിലേക്ക്, ഡിക്യു ഉണ്ടോ?? താരങ്ങള്‍ ആരൊക്കെയെന്നറിയാം

    ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും തകര്‍ത്തഭിനയിച്ച ചാര്‍ലി തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. ചിത്രം തമിഴിലെത്തുന്പോള്‍ ഇവര്‍ക്ക് പകരമായി എത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള രണ്ടുപേരാണ്.

    By Nihara
    |

    കുറേ നാളായി ചാര്‍ലിയുടെ റീമേക്കിനെക്കുറിച്ച് പലതും കേള്‍ക്കുന്നു. മാധവനെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രമാക്കി സിനിമ ഒരുക്കുന്നത് സംവിധായകന്‍ വിജയ് യാണ്.

    മുന്‍പ് കേട്ടതുപോലെയല്ല സംഭവം സത്യമാണ്. സായി പല്ലവി തമിഴ് സിനിമയില്‍ അഭിനയിക്കുമെന്നുള്ള വാര്‍ത്ത ഇനി സ്ഥിരീകരിക്കാം. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രുതി നല്ലപ്പയാണ്. സായി അഭിനയിക്കുന്ന വാര്‍ത്ത ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ശ്രുതി നല്ലപ്പയാണ് പുറത്തുവിട്ടത്.

    വേണ്ട മാറ്റങ്ങള്‍ വരുത്തി

    ചാര്‍ലിയെ മാറ്റി മറിച്ച് സംവിധായകന്‍

    മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് വേണ്ടത്ര മാറ്റങ്ങള്‍ വരുത്തിയിട്ടാണ്. റീമേക്കിനാക്കളുപരി അഡാപ്‌റ്റേഷന്‍ ചിത്രമാണ് സംവിധായകന്‍ ഒരുക്കുന്നത്.

    പാര്‍വതിക്ക് പകരം സായി പല്ലവി

    ടെസ്സയായി സായി പല്ലവി

    നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനാകുന്ന ചാര്‍ലിയെത്തേടി നടക്കുന്ന കാമുകി കഥാപാത്രമായ ടെസ്സയായി വേഷമിടുന്നത് സായി പല്ലവിയാണ്.

    ഡിക്യു തകര്‍ത്തഭിനയിച്ച സിനിമ

    ചാര്‍ലി റീമേക്കില്‍ സായ് പല്ലവി

    ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും മത്സരിച്ചഭിനയിച്ച ചിത്രമായ ചാര്‍ലി തമിഴിലേക്ക് മൊഴി മാറ്റുകയാണ്. റീമേക്ക് ചിത്രത്തെക്കാളുപരി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ചെയ്യുന്നത്.

    മാഡി ചാര്‍ലിയാവുന്നു

    ചാര്‍ലിയായി മാഡി

    ദുല്‍ഖര്‍ സല്‍മാന്‍ അവിസ്മരണീയമാക്കിയ ചാര്‍ലിയായി വേഷമിടുന്നത് തമിഴകത്തിന്‍റെ സ്വന്തം താരമായ മാധവനാണ്. മാധവന്‍ സായി പല്ലവി കൂട്ടുകെട്ടാണ് തമിഴ് ചാര്‍ലിയില്‍.

    English summary
    The yet-to-be-titled film will be directed by Vijay and will have Madhavan and Sai Pallavi in the lead roles. Confirming the news, producer Shruti Nallappa says, "We bagged the remake rights of the Malayalam film Charlie sometime ago. But then, Vijay reworked the script to suit the sensibilities of Tamil audiences. And now, it looks a lot different from the original. It is more like an adaptation of the original. We will begin shooting for the film from the first week of March."
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X