ആടിത്തകര്‍ത്ത് പ്രഭുദേവയും നിക്കിയും..!! ''ചിന്ന മച്ചാ എന്ന പുള്ള'' വീഡിയോ പുറത്ത്, കാണൂ
സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രഭുദേവയും നിക്കി ഗിൽറാണിയും തകർത്താടിയ ചാർളി ചാപ്ലിൻ 2 എന്ന ചിത്രത്തിലെ ചിന്ന മച്ചാ എന്ന് തുടങ്ങുന്ന ഗാനമാണ്. പാട്ടിൽ ഗാന രംഗത്ത് നിക്കി ഗിൽറാണിയും പ്രഭുദേവയുമാണ് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തന്നെ ഈ ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു.

സെന്തിൽ ഗണേഷും രാജലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ തന്നെ പാട്ട് സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു . ഇപ്പോൾ പ്രഭുദേവയുടെ അടിപൊളി നൃത്ത ചുവട് കൂടി വന്നപ്പോൾ ചിത്രം ഒന്നു കൂടി കളറായിരിക്കുകയാണ്.
ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചാർളി ചാപ്ലിൻ 2 തെന്നിന്ത്യയിലെ മികച്ച താരനിരയാണ് അണിനിരക്കുന്നത്. ഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അംരീഷ് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സിവയാണ്.2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം ഭാഗമാണ് ചാര്‍ളി ചാപ്ലിന്‍ 2. ജനുവരി 25 നാണ് ചിത്രം തിയേറ്ററിലെത്തിയത്


Click it and Unblock the Notifications











