»   » അമല പോളിന്‍റെ മുന്‍ ഭര്‍ത്താവും സായ് പല്ലവിയും പ്രേക്ഷകരെ പേടിപ്പിക്കാനെത്തുന്നു !!

അമല പോളിന്‍റെ മുന്‍ ഭര്‍ത്താവും സായ് പല്ലവിയും പ്രേക്ഷകരെ പേടിപ്പിക്കാനെത്തുന്നു !!

By: Nihara
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒരൊറ്റ ചിത്രം മതി സായ് പല്ലവിയെ ഓര്‍ത്തിരിക്കാന്‍. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയും ഇരുകവിളിലും മുഖക്കുരുവുമായി കടന്നുവന്ന മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് കഴിയില്ലല്ലോ..സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിന് ശേഷം സായ് പല്ലവി അഭിനയിച്ചത് യുവതാരം ദുല്‍ഖര്‍ സല്‍മാനോടൊപ്പം കലിയിലാണ്.

യുവതലമുറയുടെ സ്വന്തം ഡിക്യുവും സായ് പല്ലവിയും മത്സരിച്ചഭിനയിച്ച കലി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊട്ടിത്തെറിക്കുന്ന നായകനെ തണുപ്പിക്കുന്ന ക്ഷമയോടെ അവനെ മാറ്റിയെടുക്കുന്ന നായികയായി സായി തകര്‍ത്തഭിനയിച്ചു. ഇരുവര്‍ക്കുമിടയിലുള്ള മികച്ച കെമിസ്ട്രിയാണ് ചിത്രത്തിലുടനീളം കണ്ടത്.

ചാര്‍ലിയുടെ റീമേക്ക് വൈകുന്നു

തമിഴിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം സ്വീകരിക്കാന്‍ സ്യ് പല്ലവിക്ക് കഴിഞ്ഞിരുന്നില്ല. മെഡിക്കല്‍ ബിരുദ പഠനത്തിനിടയിലെ ഇടവേളയിലാണ് താരം മലയാളി പ്രേക്ഷക മനസ്സിലിടം തേടിയെത്തിയത്. കേവലം രണ്ടു ചിത്രങ്ങള്‍ കൊണ്ടു തന്നെ ആസ്വാദക മനം കീഴടക്കിയ സായ് പല്ലവി ചാര്‍ലിയുടെ റീമേക്കില്‍ അഭിനയിക്കുന്നുെവന്ന് സ്ഥിരീകരിച്ചിരുന്നു.

സ്വന്തം ഭാഷയിലായാലും ഗ്ലാമര്‍ പ്രകടനത്തിന് തന്നെക്കിട്ടില്ല

ഗ്ലാമറസ് ആയി അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ സായ് വ്യക്തമാക്കിയിരുന്നു. സ്വന്തം ഭാഷയായ തമിഴില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോള്‍. മുന്‍പ് മറ്റു പല പ്രമുഖരുടെ സിനിമകളില്‍ അഭിനയിക്കുന്നതിന് ഓഫര്‍ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും താരം സ്വീകരിച്ചിരുന്നില്ല. ചാര്‍ലിയുടെ റീമേക്കിനു മുന്‍പ് എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ സായ് പല്ലവി അഭിനയിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍‍ പുറത്തുവന്നിട്ടുള്ളത്.

ചാര്‍ലി റീമേക്ക് തടസ്സപ്പെടുന്നു

ചാര്‍ളിയുടെ റീമേക്ക് പല കാരണങ്ങളാല്‍ തടസ്സപ്പെടുന്നിനാലാണ് പുതിയ ചിത്രവുമായി സഹകരിക്കാന്‍ സായ് തീരുമാനിച്ചതത്രേ. സ്ത്രീകേന്ദ്രീയ ഹൊറര്‍ ചിത്രത്തില്‍ നായിയായി എത്തുന് കാര്യത്തെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണം ഇതുവരെലഭിച്ചിട്ടില്ല.

നായികാ പ്രാധാന്യമുള്ള ഹൊറര്‍ ചിത്രത്തില്‍

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന നായികാ പ്രാധ്യാന്യമുള്ള ഹൊറര്‍ ചിത്രത്തില്‍ സായ് പല്ലവി നായികയാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കാറ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

English summary
Sai Pallavi is going to act in a horror movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam