»   » തമിഴ് നിര്‍മ്മാതാവ് മദനെ കാണാനില്ല

തമിഴ് നിര്‍മ്മാതാവ് മദനെ കാണാനില്ല

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രമുഖ സിനിമാ നിര്‍മ്മാതാവ് എസ് മദനെ കാണാനില്ല. മെയ് 28നാണ് ചെന്നൈയില്‍ വച്ച് മദനെ കാണാതാവുന്നത്. സംഭവത്തില്‍ മദന്റെ കുടുംബം പോലീസില്‍ പരാതി നല്‍കി. താന്‍ സാമധി അനുഷ്ടിക്കാനായി കാശിയിലേക്ക് പോകുകയാണെന്ന് അദ്ദേഹം സുഹൃത്തുക്കള്‍ എഴുതിയ കത്തില്‍ പറഞ്ഞിരുന്നു.

മദന്‍ രണ്ട് ദിവസം താമസിച്ച ലോഡ്ജില്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു. മദന്റെ മൊബൈല്‍ സിഗ്നല്‍ പിന്തുടര്‍ന്നതില്‍ നിന്നും ഡല്‍ഹിയിലും വാരാണസിയിലും എത്തിയതായാണ് അറിയുന്നത്.

smadhan

കാണാതായ ദിവസം മദന്റെ കാര്‍ ചെന്നൈ എയര്‍പോര്‍ട്ടിന് സമീപം കണ്ടെത്തിയിരുന്നു. ഫോണ്‍ ഇപ്പോഴും സ്വിറ്റ്ച്ച് ഓഫാണ്. ഇപ്പോള്‍ സംഭവുമായി ബന്ധപ്പെട്ട് മദന്റെ കുടുംബം മുഖ്യമന്ത്രി ജയലളിതയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

English summary
Chennai police in Varanasi to trace producer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam