For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അജിത്ത് പുറത്തിറങ്ങി നടക്കാത്തതിന് കാരണം ഇതാണ്! നടക്കാന്‍ പോലും അനുവദിച്ചില്ലെന്ന് വനിത റേസര്‍!

  |

  തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് അജിത്. തലയെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമായാണ് താരത്തിന് ഈ പേര് ലഭിച്ചത്. ആരാധകപിന്തുണയുടെ കാര്യത്തിലും ഏറെ മുന്നിലാണ് അജിത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശാലിനിയെയാണ് താരം ജീവിതസഖിയാക്കിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തിയാണ് ഇരുവരും മുന്നേറുന്നത്. അനൗഷ്‌കയുടേയും അദ്വൈകിന്റേയും വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്.

  മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോ ഇടാമോ? മഞ്ജു വാര്യരോട് ആരാധികയുടെ ചോദ്യം! താരത്തിന്റെ മറുപടി?

  തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും താരജാഡകളൊന്നുമില്ലാതെ തനിസാധാരണക്കാരാനായാണ് അജിത് പെരുമാറാറുള്ളത്. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ലെന്ന് താരം പറഞ്ഞിരുന്നുവെങ്കിലും അതൊന്നും ആരാധകര്‍ കണക്കിലെടുത്തിരുന്നില്ല. അജിത്തിന്റെ പിറന്നാളിനും ശാലിനിയുടെ പിറന്നാളിനുമെല്ലാം കിടിലന്‍ സര്‍പ്രൈസുകളായിരുന്നു ആരാധകര്‍ നല്‍കിയത്.

  Ajith

  പൊതുപരിപാടികളിലോ ഓഡിയോ ലോഞ്ചുകളിലോയൊന്നും പങ്കെടുക്കാനായി അജിത്ത് എത്താറില്ല. ഷൂട്ടിംഗ് സെറ്റുകളിലെ ചിത്രങ്ങളും വീഡിയോയും പുറത്തുവരാറുണ്ടെന്നല്ലാതെ മറ്റേവിടേയും താരത്തെ കാണാറില്ല. ഇതേക്കുറിച്ച് ആരാധകര്‍ തന്നെ പറയാറുണ്ട്. അതിന്റെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് റേസറായ അലിഷ അബ്ദുള്ള. ട്വിറ്ററിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  ചിപ്പിയും രഞ്ജിത്തും പ്രണയത്തിലാണെന്നറിഞ്ഞില്ല! സ്വര്‍ഗത്തിലെ കട്ടുറുമ്പായതിനെക്കുറിച്ച് ദിവ്യ ഉണ്ണി

  റേസിംഗ് കാണാനെത്തിയ അജിത്തിന്റെ ഫോട്ടോ യും അലിഷ പുറത്തുവിട്ടിരുന്നു. "അജിത് സര്‍ പരസ്യമായി പുറത്തുവരാത്തതിന്റെ കാരണം, ആളുകള്‍ അദ്ദേഹത്തിന് സ്വകാര്യത നല്‍കുന്നില്ല, റേസ് ട്രാക്കിലെ ഒരു സംഭവമായിരുന്നു ഇത്, ആളുകള്‍ അദ്ദേഹത്തെ നടക്കാന്‍ പോലും അനുവദിച്ചിരുന്നില്ല" എന്നായിരുന്നു ട്വീറ്റ്. ഇതിനകം തന്നെ ഈ ട്വീറ്റ് വൈറലായി മാറിയിരുന്നു.

  നീലക്കുയില്‍ തീര്‍ന്നപ്പോള്‍ കസ്തൂരിയുടെ അവസ്ഥ ഇങ്ങനെ! സ്‌നിഷയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍!

  അജിത്തിനോടുള്ള ആരാധന കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നുള്ള വിശദീകരണവുമായാണ് ചിലരെത്തിയത്. വളരെ മോശം കാര്യമാണ് അതെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. സ്‌ക്രീനില്‍ വിവിധ കഥാപാത്രങ്ങളായി മാറിമറിയാറുണ്ടെങ്കിലും താരങ്ങള്‍ക്ക് പ്രൈവസിയും ആവശ്യമാണെന്നാണ് ഒരുവിഭാഗം പറഞ്ഞത്. എവിടേയും തിരിച്ചറിയാതെ സ്വതന്ത്ര്യനായി നടക്കണമെന്ന ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ ചില താരങ്ങളെത്തിയിരുന്നു.

  തന്റെ താരപദവി കുടുംബത്തെ ബാധിക്കരുതെന്നും മക്കള്‍ സാധാരണ കുട്ടികളായി വളരണമെന്നമുള്ള താല്‍പര്യമാണ് അജിത്തിന്. മക്കളുടെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഡേയില്‍ ശാലിനിക്കൊപ്പം അജിത്തും പോയിരുന്നു. മക്കളുടെ പ്രകടനങ്ങളെല്ലാം അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചിരുന്നു. വീട്ടിലെ കാര്യങ്ങള്‍ ചെയ്യുമ്പോഴും സെലിബ്രിറ്റി പദവി ഉപയോഗിക്കാറില്ല അദ്ദേഹം, ക്യൂനിന്ന് കറന്റെ ബില്ലടക്കുന്ന താരത്തിന്റെ വീഡിയോ മുന്‍പ് വൈറലായി മാറിയിരുന്നു.

  Read more about: ajith അജിത്ത്
  English summary
  Chennai racer reveals about Thala ajith's publicity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X