'കോടീശ്വരനായിരുന്നു, പലരും കളിയാക്കിയതോടെ ലണ്ടനിലേക്ക് പോയി, മദ്യപിച്ച് സെറ്റിലെത്തും'; നടൻ ജീവന് സംഭവിച്ചത്!

സൂര്യ-ജ്യോതി ജോഡികളുടെ ഹിറ്റ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമയാണ് കാക്ക കാക്ക. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് സൂപ്പർ സ്റ്റാർ പദവിയിലേക്ക് സൂര്യ എത്തിയത്. കാക്ക കാക്കയിലൂടെ നിരവധി പേരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. അത്തരത്തിൽ കരിയറിൽ വലിയ മാറ്റങ്ങളുണ്ടായ ഒരു നടനാണ് ചിത്രത്തിൽ പാണ്ഡ്യ എന്ന വില്ലൻ വേഷത്തെ അവതരിപ്പിച്ച ജീവൻ.

സിനിമയോടുള്ള അതിയായ മോഹം കൊണ്ടാണ് ജീവൻ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ തമിഴ് സിനിമ താരത്തെ വേണ്ടവിധം ഉപയോ​ഗിച്ചില്ല. അതുകൊണ്ട് തന്നെ എട്ട് സിനിമകൾ ചെയ്തശേഷം ജീവൻ എന്ന നടൻ സിനിമാ മേഖലയിൽ നിന്നും അപ്രത്യക്ഷനായി.

ഇപ്പോൾ താരം എവിടെയാണെന്നോ എന്ത് ചെയ്യുകയാണോ ആർക്കും അറിയില്ല. സോഷ്യൽമീഡിയയിലും ആക്ടീവല്ല. 2002ൽ പുറത്തിറങ്ങിയ യൂണിവേഴ്സിറ്റിയായിരുന്നു ജീവന്റെ ആദ്യ സിനിമ.

Jeevan

ചിത്രത്തിൽ നായകനായിരുന്നു താരം. പക്ഷെ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടുമില്ല. നായകനായി ജീവനെ കാണാൻ പ്രേക്ഷകർ താൽപര്യപ്പെട്ടുമില്ല. അഭിനയിക്കാനുള്ള മോഹം കൊണ്ട് ആദ്യം ആഡ് ഏജൻസികളിലാണ് ജീവൻ അവസരം ചോദിച്ച് ചെന്നത്. എന്നാൽ താരത്തിന്റെ ലുക്കും പെരുമാറ്റ രീതിയും ഇഷ്ടപ്പെടാതായതോടെ അവർ ജീവനെ സെലക്ട് ചെയ്തില്ല.

മാത്രമല്ല അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ക്രൂരമായി പരിഹസിക്കുകയും ചെയ്തു. കളിയാക്കലുകളിൽ മനംനൊന്ത് അഭിനയം പഠിക്കാനുള്ള തീരുമാനത്തിലേക്ക് ജീവൻ എത്തി. ലണ്ടനിൽ പോയാണ് അഭിനയം പഠിച്ചത്.

സമ്പന്ന കുടുംബത്തിൽ പിറന്നതുകൊണ്ട് തന്നെ സ്വന്തമായി ഒരു വീടെടുത്ത് താമസിച്ചാണ് സിനിമയ്ക്ക് പിന്നാലെ ജീവൻ അലഞ്ഞത്. നിത്യചിലവിന് വരുമാനം കണ്ടെത്താനായി ബാറിൽ വെയിറ്ററായി ജോലി ചെയ്തിരുന്നു. ഇം​ഗ്ലീഷിലുള്ള അറിവ് പരി​ഗണിച്ചാണ് വെയിറ്റർ ജോലി ജീവന് ലഭിച്ചത്.

വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച് അപ്രത്യക്ഷനായ താരത്തെ കുറിച്ച് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാർ ബാലു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'യൂണിവേഴ്സിറ്റി സിനിമയുടെ സെറ്റിൽ നായികയുടെ അഭിമുഖം എടുക്കാൻ പോയപ്പോഴാണ് ജീവനെ ആദ്യമായി കാണുന്നത്. താനാണ് നായകനെന്നും തന്റെ ഒരു അഭിമുഖം എടുക്കാമോയെന്നും അന്ന് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. അന്ന് മുതലാണ് ജീവനെ ശ്രദ്ധിച്ച് തുടങ്ങിയത്.'

Jeevan

'പക്ഷെ യൂണിവേഴ്സിറ്റി സിനിമ വിജയിക്കാതിരുന്നതിനാൽ ജീവന് തുടർ‌ന്ന് അവസരങ്ങൾ ലഭിക്കാതെയായി. അങ്ങനെ ഇരിക്കവെയാണ് നടൻ സൂര്യയുടെ റെക്കമെന്റേഷനിൽ കാക്ക കാക്കയിലെ വില്ലൻ വേഷം ലഭിച്ചത്. സത്യരാജ് കഴിഞ്ഞാൽ തമിഴ് സിനിമയിൽ ഏറ്റവും ഉയരും കൂടിയ ഒരു നടൻ‌ ഒരു പക്ഷെ ജീവനായിരിക്കും.'

'സൂര്യയുടെ സഹപാഠി കൂടിയായിരുന്നു ജീവൻ. പാണ്ഡ്യ എന്ന ജീവന്റെ വില്ലൻ വേഷം കാക്ക കാക്ക ഇറങ്ങിയപ്പോൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് സംവിധായകൻ സൂസി ഗണേശൻ തിരുട്ട് പയലേ എന്ന ചിത്രത്തിൽ നായകനായി ജീവനെ തെരഞ്ഞെടുത്തത്.'

'നാൻ അവനില്ലയ് 2വിൽ അഭിനയിച്ച ശേഷം സിനിമ വിട്ട ജീവൻ പിതാവിന്റെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണിപ്പോൾ. അതേസമയം സെറ്റിൽ മദ്യപിച്ച് എത്തിയിരുന്നതുകൊണ്ടാണ് ജീവന് പിന്നീട് സിനിമ ലഭിക്കാതെ പോയതെന്നും അക്കാലത്ത് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നുവെന്നും', ചെയ്യാർ‌ ബാലു പറയുന്നു.

വിജയഭാസ്കർ രം​ഗനാഥ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ജീവന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകൾ നാൻ അവനില്ലയ് സീക്വൽ, കാക്ക കാക്ക, മച്ചക്കാരൻ എന്നിവയാണ്. കാക്ക കാക്ക, നാൻ അവനില്ലൈ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം കാണുമ്പോൾ ആരാധകർ ജീവന്റെ തിരിച്ച് വരവ് ആ​ഗ്രഹിക്കാറുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X