'ഭാര്യയുടെ സഹോദരിയെ ടോർച്ചർ ചെയ്ത് വിവാഹം ചെയ്തു?'; നടി രാ​ഗിണിയുടെ സഹോദരിയെ കാർത്തിക് ഭാര്യയാക്കിയതിങ്ങനെ!

താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നത് പുതിയ കാര്യമല്ല. സിനിമ തുടങ്ങിയ കാലം മുതൽ തന്റെ കുടുംബക്കാരേയും സുഹൃത്തുക്കളേയുമെല്ലാം താരങ്ങൾ സിനിമയിലേക്കും അഭിനയത്തിലേക്കും കൊണ്ടുവരാറുണ്ട്. അത്തരത്തിൽ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് വരികയും എൺപതുകളിലും തൊണ്ണൂറുകളിലും ഏറ്റവും കൂടുതൽ ആരാധകരുള്ള നടനായി മാറുകയും ചെയ്ത താരമാണ് മൗനരാ​ഗത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ കാർത്തിക്ക്.

കാർത്തിക്കിനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന്റെ മുഖം വീണ്ടും കണ്ടുകൊണ്ടിരിക്കാൻ വേണ്ടി മാത്രം കാശ് മുടക്കി തിയേറ്ററിൽ പോയി സിനിമ കണ്ട നിരവധി പെൺകുട്ടികളുണ്ടായിരുന്നു. അന്ന് ഒരു ചോക്ലേറ്റ് ഹീറോ ഇമേജ് ആയിരുന്നു കാർത്തിക്കിന്. മുരളി കാർത്തികേയൻ മുത്തുരാമൻ എന്നാണ് താരത്തിന്റെ യതാർഥ പേര്. സിനിമയിൽ വന്നതോടെ അദ്ദേഹം തന്റെ പേര് ചുരുക്കി കാർത്തികേയൻ എന്നാക്കി മാറ്റി.

Actor Karthik

60കളിൽ തമിഴ് സിനിമയിലെ മുൻ നിര താരങ്ങളിൽ പ്രമുഖനായിരുന്നു കാർത്തിക്കിന്റെ പിതാവ് നടൻ ആർ.മുത്തുരാമൻ. നടൻ എന്നതിലുപരി ​ഗായകനും രാഷ്ട്രീയപ്രവർത്തകനുമെല്ലാമായിരുന്നു കാർത്തിക്ക്. പേര് കേട്ടാൽ മലയാളി പെട്ടന്ന് ഓർക്കില്ലെങ്കിലും മൗനരാ​ഗം സിനിമ എന്ന് പറഞ്ഞാൽ എല്ലാവരുടേയും മനസിലേക്ക് കാർത്തിക്കിന്റെ മുഖം വരും. കാരണം സിനിമയിലെ ​ഗാനങ്ങൾ ഇപ്പോഴും പ്ലെ ലിസ്റ്റിലുള്ളവരുണ്ട്. തൊണ്ണൂറുകളിൽ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരത്തിന് 62 വയസാണ് ഇപ്പോൾ പ്രായം.

തന്റെ സിനിമ ജീവിതത്തിൽ 125 ലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടുണ്ട്. താരത്തിന്റെ സിനിമാ ജീവിതത്തേക്കാൾ അധികമായി പ്രേക്ഷകർ ചർച്ച ചെയ്തിട്ടുള്ളത് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. നടന്റെ പ്രണയവും വിവാഹ​വുമെല്ലാം ആരാധകരെ അമ്പരപ്പിച്ച ഒന്നായിരുന്നു. നടി രാ​ഗിണിയെയാണ് കാർത്തിക്ക് ആദ്യം വിവാഹം ചെയ്തത്.

1988ലായിരുന്നു ഇരുവരുടേയും വിവാഹം. സോളെ കുയിൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. രാഗിണി ജീവിച്ചിരിക്കെ പിന്നീട് 1992ൽ രാഗിണിയുടെ സഹോദരിയായ രതിയേയും കാർത്തിക് വിവാഹം കഴിച്ചു. കാർത്തിക്കിന് രാഗിണിയിൽ ഉണ്ടായ മക്കളാണ് ഗൗതം കാർത്തിക്കും ഗെയ്ൻ കാർത്തിക്കും. ഈയടുത്താണ് ഗൗതം കാർത്തിക് വിവാഹിതനായത്. മലയാളിയായ നടി മഞ്ജിമ മോഹനാണ് ഗൗതമിന്റെ വധു.

Actor Karthik

രാ​ഗിണിയുടെ സ​ഹോദരിയെ കാർത്തിക്ക് വിവാഹം ചെയ്തുവെന്ന വാർത്ത പുറത്ത് വന്ന സമയത്ത് നടൻ രതിയെ ടോർച്ചർ ചെയ്ത് വിവാഹത്തിന് സമ്മതിപ്പിച്ചതാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അന്ന് പ്രചരിച്ച വാർത്തകളിൽ എത്രത്തോളം സത്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ചെയ്യാർ‌ ബാലു.

നടനെ കുറിച്ച് അദ്ദേഹം പറഞ്ഞ് ഇങ്ങനെയാണ്..... 'കാർത്തിക്കിനെ സാധാരണ കുട്ടികളെപ്പോലെയാണ് അദ്ദേഹ​ത്തിന്റെ അച്ഛൻ വളർത്തിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഹീറോ ആയപ്പോഴും അക്കാലത്തെ പത്രപ്രവർത്തകർക്ക് അദ്ദേഹത്തെ മുരളി എന്ന പേര് വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. രതിയുമായി വിവാഹം കഴിഞ്ഞ വിവരം വളരെ വൈകിയാണ് പുറം ലോകം അറിഞ്ഞത്.'

'മാധ്യമങ്ങളിൽ ചെറിയ രീതിയിൽ ​ഗോസിപ്പുകൾ വന്ന് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അദ്ദേഹം തന്നെ തന്റെ രണ്ടാം ഭാര്യയെ കുറിച്ച് വെളിപ്പെടുത്തിയത്. ഭാര്യയുടെ സഹോദരിയെ ടോർച്ചർ ചെയ്ത് വിവാഹം ചെയ്തുവെന്ന് കേൾക്കുന്നുവല്ലോയെന്ന് ചോദിച്ചപ്പോൾ അതിൽ സത്യമില്ലെന്ന് കാർത്തിക്ക് തന്നെ പറഞ്ഞിരുന്നു.'

'മാത്രമല്ല തന്റെ ആ​​ദ്യ ഭാര്യയുടെ പൂർണ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും അന്ന് കാർത്തിക്ക് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഭാര്യയുടെ സഹോദരിയെ ടോർച്ചർ ചെയ്ത് വിവാഹം ചെയ്തുവെന്ന വാർത്തകൾ ശരിയല്ല' ചെയ്യാർ ബാലു പറ‍ഞ്ഞു. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാർത്തിക്.

Read more about: karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X