തടികൂട്ടിയത് അവസരങ്ങള്‍ കുറച്ചു; അനുഷ്‌ക മനോവിഷമത്തിലായി; സര്‍ജറിക്ക് തയ്യാറായില്ല; ചെയ്യാര്‍ ബാലു

തമിഴിലും തെലുങ്കിലും തിളങ്ങിയ നടിയാണെങ്കിലും മലയാളികള്‍ക്ക് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുഷ്‌ക ഷെട്ടി. സിങ്കം 1ലും സിങ്കം 2വിലും അനുഷ്‌കയുടെ കഥാപാത്രം ശ്രദ്ധനേടിയെങ്കിലും കരിയറിലും ബ്രേക്ക് നല്‍കിയത് ബാഹുബലി 2വാണ്. 42കാരിയായ അനുഷ്‌ക ഷെട്ടി ഇതുവരെ വിവാഹിതയല്ല.

പ്രഭാസുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഇടക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ടെങ്കിലും ഇരുവരും അത്തരം ഗോസിപ്പുകളോട് പ്രതികരിക്കാറില്ല. ഇപ്പോഴിതാ സിനിമാ നിരൂപകന്‍ ചെയ്യാര്‍ ബാലു അനുഷ്‌കയെക്കുറിച്ച് മുമ്പ് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന് വേണ്ടി തടി കൂട്ടിയതും ആര്യയുമായി ഉണ്ടായിരുന്ന പ്രണയ ഗോസിപ്പുകളെക്കുറിച്ചുമെല്ലാം ചെയ്യാര്‍ ബാലു വിവരിക്കുന്നുണ്ട്.

ANUSHKA

അനുഷ്‌ക ഷെട്ടി ബാഹുബലിയില്‍ ലീഡ് റോളിലാണ്. പക്ഷെ ബാഹുബലി 2വില്‍ അഭിനയിക്കുന്നതിനിടയില്‍ അനുഷ്‌ക ഇഞ്ചി ഇടുപ്പഴകി എന്ന ഒരു സിനിമ ചെയ്തു. ആ സിനിമയുടെ സംവിധായകനോടുള്ള കമ്മിറ്റ്‌മെന്റിന്റെ പുറത്താണ് ആ സിനിമ അവര്‍ ചെയ്തത്. അതിനായി ശരീരം താറുമാറാക്കി. വല്ലാതെ തടിച്ചു. ആ ശരീരം പിന്നെ കുറയ്ക്കാനേ കഴിഞ്ഞില്ല.

എന്നാല്‍ സര്‍ജറികൊണ്ടൊന്നും ശരീരം കുറയ്ക്കാന്‍ യോഗ ടീച്ചര്‍ കൂടിയായിരുന്ന അനുഷ്‌ക സമ്മതിച്ചില്ല. തടി കൂട്ടി അത് കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്ന വിഷമം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പരിശ്രമിച്ച് അത് കുറച്ചിട്ടാണ് ബാഹുബലി 2വില്‍ അഭിനയിക്കാനെത്തിയത്. ബാഹുബലിയില്‍ ആ തടി കാണാമായിരുന്നു എന്നാല്‍ അവര്‍ അതി ഗംഭീരമായി അഭിനയിച്ചു തകര്‍ത്തു സിനിമയില്‍.

തടി കൂടിയ സമയത്ത് അനുഷ്‌കയ്ക്ക് അവസരങ്ങള്‍ വരുന്നുണ്ടായിരുന്നില്ല. എന്നാല്‍ ബാഹുബലിക്ക് ശേഷമാണ് അവര്‍ക്ക് വീണ്ടും നല്ല അവസരങ്ങള്‍ വരാന്‍ തുടങ്ങിയത്. തടികാരണം പത്രങ്ങള്‍ പലതും അടിച്ചുവന്നു. അങ്ങനെ മനസുടഞ്ഞ് അനുഷ്‌ക വീട് വിട്ടു തന്നെ പുറത്തിറങ്ങാത്ത അവസ്ഥയിലായിരുന്നു കുറച്ച് കാലം എന്നും ചെയ്യാര്‍ ബാലു പറയുന്നു.

പ്രഭാസും അനുഷ്‌കയും തമ്മിലുള്ള ഗോസിപ്പുകള്‍ ഇന്നും ഓടുന്നുണ്ട്. ബാഹുബലിയിലെ കെമിസ്ട്രിയാണ് അതിന് കാരണം. ഇരുവരും വ്യക്തമായ ഒരു മറുപടി അതിന് നല്‍കിയിട്ടുമില്ല അതുകൊണ്ടാണ് അത്തരത്തില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടേ ഇരിക്കുന്നത്. അവര്‍ തമ്മില്‍ പ്രണയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചിലപ്പോള്‍ പ്രണയിച്ച് ബ്രേക്ക് അപ്പ് ആയിട്ടുണ്ടാകാം എന്നും ചെയ്യാര്‍ ബാലു പറയുന്നു.

ANUSHKA

രമ്യാ കൃഷ്ണനും ഭാനുപ്രിയക്കും ശേഷം വന്ന നായികയാണ് ഇവര്‍. ഗ്ലാമര്‍ കാണിക്കാതെ ഇരിക്കാന്‍ പറ്റില്ല. ആദ്യം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞെങ്കിലും അതിന് സമ്മതിക്കേണ്ടി വരുന്നത് ഇത് കാരണമാണെന്നും ചെയ്യാര്‍ ബാലു പറയുന്നു. നടന്‍ ആര്യക്ക് അനുഷ്‌കയോട് പ്രണയമായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഇരണ്ടാം ഉലകം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച സമയത്താണ് ആര്യക്ക് അനുഷ്‌കയോട് പ്രണയം തോന്നിയത്. എന്നാല്‍ അനുഷ്‌ക അത് അംഗീകരിച്ചോ എന്ന് അറിയില്ല. പക്ഷെ ആര്യയുടെ ബിരിയാണി അനുഷ്‌ക കഴിച്ചിട്ടുണ്ടാകും. കാരണം ആര്യ ഒരു ബിരിയാണി സ്‌പെഷ്യലിസ്റ്റാണെന്നും ചെയ്യാര്‍ ബാലു പറഞ്ഞു.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X