'അച്ഛനേയും അമ്മയേയും എന്നും വേണമെന്ന് ആ​ഗ്രഹിക്കുന്ന മക്കൾ, രജിനിക്ക് പറ്റിയ മരുമകനല്ല ധനുഷെന്ന് പലരും പറഞ്ഞു'

മാതൃകാദമ്പതികളെ പോലെ ജീവിച്ചിരുന്ന രണ്ടുപേരായിരുന്നു നടൻ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജിനികാന്തും. 2022 ജനുവരിയിലാണ് ഇരുവരും സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് വിവാഹമോചനത്തിന് ഒരുങ്ങുന്ന വിവരം പ്രഖ്യാപിച്ചത്. പതിനെട്ട് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് അതോടെ അവസാനമായത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും എന്തിന് വേർപിരിഞ്ഞുവെന്നത് ഇപ്പോഴും താരങ്ങളോ അവരുമായി അടുത്ത ബന്ധമുള്ളവരോ വെളിപ്പെടുത്തിയിട്ടില്ല.

ഭാ​ര്യഭർതൃ ബന്ധം വേർപ്പെടുത്തിയെങ്കിലും മാതാപിതാക്കൾ എന്ന ഉത്തരവാദിത്വത്തിന് വേണ്ടി എപ്പോഴും ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ട്. ഇരുവരുടെയും മക്കളായ യാത്രയും ലിം​ഗയും ഇരുവർക്കും ഒപ്പം മാറി മാറിയാണ് താമസിക്കുന്നത്. അതേസമയം ഐശ്വര്യ രജിനികാന്ത് തന്റെ ഏറ്റവും പുതിയ സിനിമ ലാൽ സലാമിന്റെ റിലീസുമായി ബന്ധപ്പെട്ട തിരിക്കിലാണ്.

Aishwarya Rajinikanth, Dhanush

കഴിഞ്ഞ ദിവസം സിനിമയുടെ ഓഡിയോ ലോഞ്ച് ആഘോഷമായി ഐശ്വര്യ രജിനികാന്ത് നടത്തിയിരുന്നു. സൂപ്പർസ്റ്റാർ രജിനികാന്ത് തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അമ്മയുടെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിൽ യാത്രയും ലിം​ഗയും പങ്കെടുത്തിരുന്നു. ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായതോടെ ധനുഷിനെയും ഐശ്വര്യയേയും കുറിച്ച് സിനിമാ നിരൂപകൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ചെയ്യാറു ബാലുവിന്റെ വാക്കുകളിലേക്ക്... 'ധനുഷും ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചശേഷം അതുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പലരും പറഞ്ഞു. വിവാഹമോചനം പ്രഖ്യാപിച്ച രണ്ട് വർഷം പിന്നിട്ടിട്ടും ഇന്നും അതൊരു ഹോട്ട് ടോപ്പിക്കായി ഇൻർനെറ്റിൽ ട്രെന്റിങാണ്.'

'വിവാഹമോചനം പ്രഖ്യാപിച്ചശേഷം മരണവീട്ടിലെ ആളിനോട് സംസാരിക്കുന്ന രീതിയിലാണ് പലരും ഐശ്വര്യയെ സമീപിക്കുന്നതും വിശേഷങ്ങൾ തിരക്കുന്നതും. അത് ഐശ്വര്യയുടെ പുതിയ പ്രസം​ഗത്തിൽ നിന്ന് തന്നെ വ്യക്തമാണ്. ഐശ്വര്യ-ധനുഷ് വിവാ​ഹത്തോട് സിനിമാക്കാർക്ക് പോലും എതിർപ്പായിരുന്നു. പലരും ധനുഷിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് നേരിട്ട് കേട്ടിട്ടുണ്ട്. രജിനിക്ക് പറ്റിയ മരുമകനല്ല ധനുഷെന്ന് പലരും പറഞ്ഞു.'

'തെലുങ്ക് നടൻ മോഹൻബാബുവിന് വരെ തൃപ്തിയുണ്ടായിരുന്നില്ല. രജിനിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് മോഹൻ ബാബു. ഐശ്വര്യ-ധനുഷ് വിവാ​ഹം കഴിഞ്ഞ സമയത്ത് ഐശ്വര്യയെ പ്രണയിക്കാൻ വേണ്ടി മാത്രം പെയസ് ​ഗാർ‌ഡനിൽ ധനുഷ് ഫ്ലാറ്റെടുത്ത് താമസിച്ചിരുന്നുവെന്ന് വരെ കഥകൾ പ്രചരിച്ചിരുന്നു.'

aishwarya rajinikanth, dhanush

'ഇന്ന് അതേ പെയസ് ​ഗാർഡനിൽ അമ്മായിയപ്പന്റേതിനെക്കാൾ വലിയൊരു അരമനയാണ് ധനുഷ് കെട്ടി ഉയർത്തിയിരിക്കുന്നത്. ഐശ്വര്യ-ധനുഷ് വിവാ​ഹം കഴിഞ്ഞ സമയത്ത് സിനിമയിലെ തന്നെ പലർക്കും ധനുഷിനോട് അസൂയയായിരുന്നു. അന്നൊരു മിഡിൽ ക്ലാസ് പയ്യനായിരുന്നു ​ധനുഷ്. ഐശ്വര്യയാണ് ധനുഷിനെ ഇം​ഗ്ലീഷ് സംസാരിക്കാനും വേദികളിൽ പെരുമാറേണ്ട രീതിയും ഡ്രെസ്സിങ് സ്റ്റൈലും വരെ പഠിപ്പിച്ചത്. അത് ധനുഷ് തന്നെ പറഞ്ഞിട്ടുമുണ്ട്.'

'അതുപോലെ തന്നെ അച്ഛന്റേയും അമ്മയുടേയും സപ്പോർട്ടായി എന്നും നിൽക്കാൻ ശ്രമിക്കുന്നവരാണ് യാത്രയും ലിം​ഗയുമെന്ന് ലാൽ സലാം ഓഡിയോ ലോ‍ഞ്ചിൽ നിന്നും വ്യക്തമാണ്. അച്ഛനേയും അമ്മയേയും എന്നും വേണമെന്ന് ആ​ഗ്രഹിക്കുന്ന മക്കളെപ്പോലെയാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്.'

'മാത്രമല്ല മക്കൾ തനിക്ക് നൽകാറുള്ള അഡ്വൈസിനെ കുറിച്ചൊക്കെ ഐശ്വര്യ സംസാരിക്കുകയും ഇരുവരും അതുകേട്ട് പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു', എന്നാണ് ചെയ്യാറു ബാലു പുതിയ വീഡിയോയിൽ പറയുന്നത്. അതുപോലെ ലാൽ സലാം ഓഡിയോ ലോഞ്ചിൽ ഐശ്വര്യ പറഞ്ഞ വാക്കുകളും വൈറലാണ്.

സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘി ആണെങ്കിൽ ലാൽസലാം പോലെയൊരു സിനിമ ചെയ്യില്ല. മനുഷ്യത്വമുള്ള ഒരു മനുഷ്യൻ മാത്രമെ ഈ സിനിമ ചെയ്യുകയുള്ളൂ എന്നാണ് പിതാവിന്റെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ച് ഐശ്വര്യ പറഞ്ഞത്.

Read more about: Aishwarya Rajinikanth dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X