രംഭയെ കരയിപ്പിച്ചു; ലൈല ആ സംവിധായകന്റെ കാലിൽ വീണു; നടിയെക്കുറിച്ച് ചെയ്യാറു ബാലു
മുംബൈ വിനോദലോകത്ത് നിന്നെത്തി തെന്നിന്ത്യൻ സിനിമാ രംഗത്ത് വിജയം കൈവരിച്ച നടിയാണ് ലൈല. ദിൽ, പിതാമഗൻ, ഉള്ളം കേക്കുമേ തുടങ്ങിയ സിനിമകളിലൂടെയാണ് ലൈലയെ ഇന്നും സിനിമാ പ്രേക്ഷകർ ഓർക്കുന്നത്. 2006 ൽ വിവാഹം ചെയ്ത ശേഷമാണ് ലൈല സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തത്. കഴിഞ്ഞ വർഷം സർദാർ എന്ന സിനിമയിലൂടെ നടി അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. ഇറാനി ബിസിനസുകാരനായ മെഹ്ദിയെയാണ് ലൈല വിവാഹം ചെയ്തത്.
എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹം ചെയ്യുന്നതിന് നാല് വർഷം മുമ്പ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ലൈലയെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പ്രഭുദേവയും അബ്ബാസും പ്രധാന വേഷം ചെയ്ത വിഐപിയിൽ ലൈലയെ ആണ് ആദ്യം പരിഗണിച്ചത്. എന്നാൽ അഡ്വാൻസ് തരാൻ ഹോട്ടലിലേക്ക് വരണമെന്ന് ലൈല നിർമാതാവിനോട് ആവശ്യപ്പെട്ടു. ഹോട്ടലിൽ വന്ന് സ്വന്തം കൈയാൽ പണം നൽകണമെന്നാണ് ലൈല ആവശ്യപ്പെട്ടത്. ഇതോടെ നടിയെ നായികയാക്കേണ്ടെന്ന് തീരുമാനിച്ചെന്നും ചെയ്യാറു ബാലു പറയുന്നു.
ഗോസിപ്പ് കോളങ്ങളിൽ ലൈലയുടെ പേരെടുത്ത് പറയാതെ മജ്നുവിന്റെ കാമുകി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പ്രണയ ഗോസിപ്പുകൾ ലൈലയെക്കുറിച്ച് അധികം വന്നിട്ടില്ല. മാനേജർമാർ വിളിക്കും. അധികം എഴുതരുതെന്ന് പറയും.
അവസാന കാലത്ത് ചില പരാജയ സിനിമകൾ ലൈലയ്ക്ക് വന്നിട്ടുണ്ട്. സിനിമാ രംഗം വിടാൻ ഒരുപക്ഷെ ഇതും കാരണമായിരിക്കും. നല്ല ജീവിതമുണ്ട്, സിനിമ മതിയാക്കാം എന്ന് ലൈലയ്ക്ക് തോന്നിയിരിക്കാം.

നന്ദ എന്ന സിനിമയിൽ അഭിനയിക്കവെ ലൈല വളരെ ബുദ്ധിമുട്ടിയെന്നും ചെയ്യാറു ബാലു പറയുന്നു. സിനിമ ചെയ്യുന്ന സമയത്ത് ലൈലയുടെ അഭിമുഖം എടുത്തിരുന്നു. തന്റെ മുന്നിൽ കരഞ്ഞു. സംവിധായകൻ എന്നെ ടോർച്ചർ ചെയ്യുന്നു, സൈക്കോയെ പോലെ പെരുമാറുന്നു എന്നൊക്കെ പറഞ്ഞു. മൈക്കിലൂടെ ബാല ലൈലയെ ചീത്ത പറയും. ലൈല ഹോട്ടലിൽ വന്ന് കരയും. സിനിമ ഉപേക്ഷിക്കണമെന്ന് വരെ ലൈലയ്ക്ക് തോന്നി. എന്നാൽ കഥാപാത്രത്തിന്റെ പൂർണതയ്ക്കായാണ് ബാല അങ്ങനെ ചെയ്തത്.
സിനിമ പൂർത്തിയായ ശേഷം ഫസ്റ്റ് കോപ്പി കണ്ട് ഇത്രയും വലിയ സംവിധായകനെക്കുറിച്ചാണോ താൻ മോശമായി സംസാരിച്ചതെന്ന് ലൈല ചിന്തിച്ചു. കരഞ്ഞ് കൊണ്ട് ബാലയുടെ കാലിൽ വീണു. ബാലയുടെ അടുത്ത സിനിമ പിതാമഹനിലും ലൈലയ്ക്ക് വേഷം ലഭിച്ചെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

ലൈലയെക്കുറിച്ചുള്ള മറ്റൊരു ഗോസിപ്പും ചെയ്യാറു ബാലു പങ്കുവെച്ചു. രംഭ സ്വന്തമായി നിർമിച്ച പടമാണ് ത്രീ റോസസ്. രംഭയും ജ്യോതികയും ലൈലയും പ്രധാന കഥാപാത്രങ്ങൾ. സിനിമ വലിയ നഷ്ടമായി. കടം കയറി. സിനിമയിലെ ഒരു ഗാനരംഗത്തിലെ ഷൂട്ടിംഗിന് കൃത്യസമയത്ത് വരാതെ ലൈല രംഭയെ കരയിപ്പിച്ചു. സഹനായികമാർ സിനിമ നിർമ്മിക്കുന്നത് ലൈലയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് രംഭ പറഞ്ഞെന്നും ചെയ്യാറു ബാലു ഓർത്തു.
2003 ൽ പുറത്തിറങ്ങിയ സിനിമയാണ് ത്രീ റോസസ്. രംഭ ആദ്യമായി നിർമ്മിച്ച ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. രംഭയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നു. നടിയുടെ ചെന്നെെയിലെ ഒരു വീട് വരെ വിറ്റാണ് കടബാധ്യതകൾ തീർത്തതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.


Click it and Unblock the Notifications











