ബുദ്ധിശാലിയാണ് രശ്മിക, രക്ഷിതുമായുള്ള വിവാഹം മുടങ്ങിയതിന് കാരണം രശ്മിക, സാമന്തയോട് സ്നേഹം തോന്നിക്കാണും!

കഴിഞ്ഞ കുറച്ച് കാലങ്ങളായി തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന പ്രണയമാണ്. ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രണയത്തിലാണെന്നാണ് ​ഗോസിപ്പുകൾ. അത് ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീ‍ഡിയോകളും പലപ്പോഴായി രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഈ വരുന്ന ഫെബ്രുവരിയിൽ ഇരുവരുടെയും വിവാഹ​നിശ്ചയം കുടുംബാം​ഗങ്ങളുടെ സാന്നിധ്യത്തിൽ നടക്കുമെന്നാണ് അടുത്തിടെയായി വരുന്ന റിപ്പോർട്ടുകൾ. ​

ഗീത​ഗോവിന്ദത്തിലാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സിനിമ വലിയ ഹിറ്റായിരുന്നു. വിജയ്-രശ്മിക ജോഡി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഇരുവരും ഒരുമിച്ച് ഡിയർ കോമ്രേഡ് എന്ന സിനിമ കൂടി ചെയ്തതോടെ ആരാധകർ ഇരുവരെയും ആഘോഷിക്കുകയായിരുന്നു.

Rashmika Mandanna, vijay Devarakonda

കന്നട സിനിമയിലൂടെ അഭിനയത്തിൽ ചുവടുവെച്ച രശ്മിക ഇന്ന് നാഷണൽ ക്രഷാണ്. ബോളിവുഡിൽ വരെ തിരക്കുള്ള നടിയാണ് താരം. വിജയ്, രൺബീർ കപൂർ അടക്കമുള്ള സൂപ്പർ താരങ്ങളുടെ വരെ നായികയായി താരം മാറി കഴിഞ്ഞു. ആനിമലിലെ രശ്മികയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഒരു തികഞ്ഞ അഭിനേത്രിയായും ആരാധകർ രശ്മികയെ അം​ഗീകരിച്ച് കഴിഞ്ഞു.

കിറുക്ക് പാർട്ടിയായിരുന്നു രശ്മികയുടെ ആദ്യ സിനിമ. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത സിനിമയിൽ നായകൻ 777 ചാർളി അടക്കമുള്ള സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരനായ രക്ഷിത് ഷെട്ടിയായിരുന്നു നായകൻ. ഈ സിനിമയിൽ‌ ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ രശ്മികയും രക്ഷിത് ഷെട്ടിയും പ്രണയത്തിലായി. ശേഷം ആർഭാ​ടമായി ഇരുവരുടെയും വിവാഹനിശ്ചയവും നടന്നു.

എന്നാൽ ആ ബന്ധം വിവാഹത്തിലേക്ക് എത്തും മുമ്പ് അവസാനിച്ചു. അതിനുകാരണം രശ്മിക തന്നെയാണെന്ന് പറയുകയാണ് ഇപ്പോൾ സിനിമാനിരൂപകൻ ചെയ്യാറു ബാലു. അറംനാടിന് നൽ‌കിയ അഭിമുഖത്തിലാണ് രശ്മിക-വിജയ് ദേവരകൊണ്ട ബന്ധത്തെ കുറിച്ച് വരുന്ന ​ഗോസിപ്പുകളിൽ ചെയ്യാറു ബാലു പ്രതികരിച്ചത്.

സിനിമയിൽ എങ്ങനെ പിടിച്ചുനിൽക്കണമെന്ന് അറിയാവുന്ന ബുദ്ധിശാലിയായ പെണ്ണാണ് രശ്മിക എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. 'കുറച്ച് നാളുകൾ‌ക്ക് മുമ്പ് മാൽഡീവ്സിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ സിമ്മിങ് പൂളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത് രശ്മിക മന്ദാനയാണ്. അതിനുശേഷമാണ് രശ്മിക-വിജയ് ബന്ധം കൂടുതൽ ചർച്ചയായത്. അന്ന് ആ ചിത്രം പങ്കിട്ടതിനോട് വിജയ്ക്ക് എതിർപ്പുണ്ടായിരുന്നു.'

Rashmika Mandanna, vijay Devarakonda

'അതുകൊണ്ട് തന്നെ വിജയ് കാരണം രശ്മിക അത് ഉടൻ പിൻവലിക്കുകയും ചെയ്തു. രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം മുടങ്ങിയതിന് കാരണം രശ്മിക തന്നെയാണ്. വളരെ പെട്ടന്നാണ് രശ്മിക പ്രശസ്തിയിലേക്ക് വന്നത്. അതാണ് വിവാഹം മുടങ്ങിയതിനും ഒരു കാരണം. മീഡിയയെ എങ്ങനെ ഹാൻഡിൽ ചെയ്യണം, ലൈ ലൈറ്റിൽ നിൽക്കുമ്പോൾ എത്തരത്തിൽ സിനിമകളിൽ അഭിനയിക്കണം ആർക്കൊപ്പം അഭിനയിക്കണം എന്നതിനെ കുറിച്ചെല്ലാം രശ്മികയ്ക്ക് ബോധ്യമുണ്ട്.'

'വിവാഹം മുടങ്ങിയശേഷം പലരും രക്ഷിത് ഷെട്ടിയെ ഉപദേശിച്ചത് രശ്മികയെ കണ്ടുപഠിക്കാനാണ്. വിവാഹം മുടങ്ങിയശേഷം സിനിമ പോലും ചെയ്യാനാകാതെ വിഷമത്തിലായിരുന്നു രക്ഷിത് ഷെട്ടി. വിജയ് ദേവരകൊണ്ടയെ വിട്ടുകളയാൻ പാടില്ലെന്ന ചിന്ത രശ്മികയ്ക്കുണ്ട്.'

'സാമന്തയുമായി ചേർത്ത് വിജയ് ദേവരകൊണ്ടയെ കുറിച്ച് ​ഗോസിപ്പുകൾ പ്രചരിക്കുന്നത് കൊണ്ടുകൂടിയാകാം വിവാഹനിശ്ചയം നടത്താം എന്ന തീരുമാനത്തിലേക്ക് രശ്മിക എത്തിയത്. ഖുശി സമയത്താണ് വിജയ് ദേവരകൊണ്ടയേയും സാമന്തയേയും ചേർത്ത് ​ഗോസിപ്പുകൾ വന്ന തുടങ്ങിയത്.'

'സാമന്തയുടെ കഥ അറിയാവുന്നതുകൊണ്ട് വിജയ്ക്ക് സാമന്തയോട് പ്രണയം തോന്നാനും സാധ്യതയുണ്ട്. സിനിമയിൽ അറിവുള്ളവർക്കല്ല കൂർമ്മബു​​ദ്ധിയുള്ളവർക്കാണ് നിലനിൽപ്പ്. അക്കാര്യത്തിൽ രശ്മിക വിജയിച്ച് കഴിഞ്ഞുവെന്നാണ്', ചെയ്യാറു ബാലു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X