സ്വയം വസ്ത്രമിട്ട് ഗ്ലാമറസായി വന്നു, പറ്റില്ലെന്ന് സംവിധായകനും! നയന്‍താരയുടെ തുടക്കകാലത്തെ പറ്റി ചെയ്യാറു ബാലു

മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി അവിടെ സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍താരയുടെ ജീവിതത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയിപ്പോള്‍ ട്രോളന്മാരുടെ ഇരയായിരിക്കുകയാണ്. തന്നെയാരും ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിക്കരുതെന്ന അഭ്യാര്‍ഥനയുമായി നടി രംഗത്ത് വന്നതാണ് പുതിയ കോലാഹലങ്ങള്‍ക്ക് കാരണമായത്.

ചില സിനിമകളില്‍ നയന്‍താര തന്നെ വാശിപ്പിടിച്ച് പേരിനൊപ്പം സൂപ്പര്‍സ്റ്റാറെന്ന് കൊടുപ്പിച്ചതാണെന്നും എന്നിട്ട് അതിനി വേണ്ടെന്ന് അവര്‍ പറയുന്നത് പബ്ലിക് സ്റ്റണ്ടിന് വേണ്ടി മാത്രമാണെന്നുമാണ് ആരോപണം. തമിഴിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും നടിയുടെ പ്രസ്താവനയെ അറഞ്ചം പുറഞ്ചം ട്രോളിയിരിക്കുകയാണ്. ഒപ്പം പ്രേക്ഷകര്‍ക്ക് അറിയാത്ത നടിയുടെ തുടക്കകാലത്തെ ചില കഥകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ചെയ്യാറു ബാലു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

nayanthara
ശരത്കുമാറും നെപ്പോളിയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആ സമയത്ത് ഞാനും മാധ്യമപ്രവര്‍ത്തകനായി അവിടെയുണ്ട്. പോവാന്‍ തുടങ്ങുന്ന സയമത്താണ് സംവിധായകന്‍ ഹരി ഈ സിനിമയുടെ നായിക കേരളത്തില്‍ നിന്നും വരുന്നുണ്ടെന്ന് പറയുന്നത്. അന്ന് അവരുടെ പേര് ഡയാന മറിയം കുര്യന്‍ എന്നാണ്. അവരെ കണ്ടിട്ട് ഒരു ഇന്റര്‍വ്യൂ എടുത്ത് പോകാനും ഹരി പറഞ്ഞു.

അന്ന് കസേര ഇട്ടാല്‍ പോലും ഇരിക്കാതെ നിന്നിരുന്ന ഡയാനയാണ് പിന്നീട് വളര്‍ന്ന് നയന്‍താരയാവുന്നത്. അതൊക്കെ വലിയ കാര്യമാണ്. ചന്ദ്രമുഖി എന്ന സിനിമയില്‍ ചെറിയൊരു റോള്‍ രജനികാന്ത് കൊടുത്തത് കൊണ്ടാണ് ആ നിലയിലേക്ക് അവര്‍ വളര്‍ന്നത്. അണ്ണാത്തെ എന്ന സിനിമയില്‍ തനിക്കും സൂപ്പര്‍സ്റ്റാര്‍ പട്ടം കൊടുക്കണമെന്ന് നയന്‍താര വാശിപ്പിടിച്ചതായിട്ടാണ് പറയപ്പെടുന്നത്.

ഒരിക്കല്‍ ഗജനി സിനിമയെ കുറിച്ച് എആര്‍ മുരുഗദോസുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം ചില കാര്യങ്ങള്‍ വെളിപ്പെടുത്തി. ഗജനിയില്‍ അസിനാണ് പ്രധാനപ്പെട്ട നായിക റോള്‍ ചെയ്തത്. അതില്‍ നയന്‍താര ചെയ്തത് ചെറിയ റോളാണെങ്കിലും അതും പ്രധാന്യമുള്ളത് തന്നെയാണ്. ഏതെങ്കിലും അവസരമുണ്ടെങ്കില്‍ തരണമെന്ന് പറഞ്ഞ് അവര്‍ വാങ്ങിച്ച കഥാപാത്രം കൂടിയാണ് ഗജനിയിലേത്.

nayanthara

സിനിമയുടെ അവസാനം വില്ലന്റെ അടുത്ത് നിന്നും നയന്‍താരയെ സൂര്യ വന്ന് രക്ഷിക്കുന്നൊരു സീനുണ്ട്. അതില്‍ ഭയങ്കര ഗ്ലാമറസായി സ്വന്തം കോസ്റ്റിയൂം ധരിച്ച് നടി വന്നു. നല്ലൊരു വേഷം പോലും എനിക്കിതുവരെ തന്നില്ല. ഈ സീനിലെങ്കിലും ഗ്ലാമര്‍ വേഷം ധരിക്കട്ടെ, അങ്ങനെയാണെങ്കിലെ പ്രേക്ഷകരുടെ അടുത്ത് ശ്രദ്ധിക്കപ്പെടുകയുള്ളു എന്നാണ് അവര്‍ പറഞ്ഞത്.

അതെങ്ങനെ ശരിയാകും. സംവിധായകനായ ഞാനുള്ളപ്പോള്‍ നിങ്ങളെങ്ങനെ സ്വയം കോസ്റ്റിയൂം തീരുമാനിക്കുമെന്ന് പറഞ്ഞ അദ്ദേഹം അസിസ്റ്റന്റിനെ വിട്ട് ഏതോ ലൊക്കല്‍ കടയില്‍ നിന്നുമൊരു വസ്ത്രം വാങ്ങി. എന്നിട്ട് അത് നയന്‍താരയ്ക്ക് കൊടുത്തുവെന്നും സിനിമയില്‍ നടി ധരിച്ചത് ആ വേഷമാണെന്നും മുരുഗദോസ് പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ ഇവരെ ആരാണ് സൂപ്പര്‍സ്റ്റാറെന്ന് വിളിച്ചതെന്ന് മനസിലാകുന്നില്ലെന്നാണ് ചെയ്യാറു ബാലു പറയുന്നത്.

തനിക്ക് മാര്‍ക്കറ്റ് ഇല്ലെന്നും തന്റെ പേരിന് വാല്യൂ കുറഞ്ഞെന്ന തോന്നലുമാണ് നയന്‍താരയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിലെന്നുമാണ് തമിഴിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരുപോലെ പറയുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X