ആരുടെയൊപ്പം ലിവിം​ഗ് ടു​ഗെദറിൽ കഴിഞ്ഞാലെന്തായെന്ന് കമൽ; അച്ഛനെ പോലെ തന്നെയാണ് മകളും; ഫിലിം ജേർണലിസ്റ്റ്

സിനിമാ ലോകത്ത് എന്നും വ്യത്യസ്തയാണ് ശ്രുതി ഹാസൻ. ഇന്ത്യ കണ്ട ഏറ്റവും വലിയ ന‌ടൻമാരിൽ ഒരാളായ കമൽ ഹാസന്റെ മകളാണെങ്കിലും താരപുത്രിയുടെ പ്രിവിലേജുകളൊന്നും സ്വീകരിക്കാതെയാണ് ശ്രുതി കരിയറിൽ നിലനിൽക്കുന്നത്. കരിയറിൽ പല പരീക്ഷണങ്ങൾക്കും തയ്യാറായ ശ്രുതിക്ക് ഉയർച്ചകളും താഴ്ചകളും ഒരുപോലെ ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടത്തിൽ സിനിമാ രം​ഗത്ത് ശ്രുതി സജീവമല്ലാതെയുമായി. ഇന്ന് വീണ്ടും തിരക്കേറുകയാണ് ശ്രുതിക്ക്.

പുതിയ ചിത്രം സലാർ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം ശ്രുതി നൽകിയ അഭിമുഖം വലിയ തോതിൽ ചർച്ചയായി. താൻ കടുത്ത മദ്യപാനിയായിരുന്നെന്നും മിക്കപ്പോഴും ഹാങ് ഓവറിൽ ആയിരുന്നെന്നും ശ്രുതി ഹാസൻ തുറന്ന് പറഞ്ഞു. മദ്യപാനം നിർത്തിയിട്ട് വർഷങ്ങളായെന്നും ഇത് തനിക്ക് ഏറെ ​ഗുണം ചെയ്തെന്നും ശ്രുതി തുറന്ന് പറഞ്ഞു.

Kamal Haasan, Shruti Haasan

മുൻനിര നായികനടിയായ ശ്രുതി ഇമേജിനെ ഭയക്കുന്നില്ല. തന്റെ പ്രണയത്തെക്കുറിച്ചും കോസ്മെറ്റിക് സർജയറിയെക്കുറിച്ചുമെല്ലാം നടി നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. അച്ഛനെ പോലെ തന്നെ ​ഗോസിപ്പുകളെയൊന്നും വകവെക്കാത്ത ആളാണ് ശ്രുതി ഹാസനെന്ന് ചെയ്യാറു ബാലു പറയുന്നു.

സിമ്രാന്റെ കൂടെ സിനിമകൾ ചെയ്യുന്ന സമയത്ത് കമലിനെയും സിമ്രാനെയും കുറിച്ച് നിരവധി ​ഗോസിപ്പുകൾ വന്നു. പത്ത് ലക്ഷം വാരികക്കാരുള്ള ഒരു മാ​ഗസിൻ ഈ ​ഗോസിപ്പ് വന്നു. എന്റെ വീട്ടിലെ ജനലിൽ എത്തിനോക്കാൻ നിങ്ങൾ ആരാണെന്ന് തുറന്നടിച്ച് ചോദിച്ച് കൊണ്ടുള്ള അഭിമുഖം നൽകി. എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാൻ ആരുടെയൊപ്പം വേണമെങ്കിലും ലിവിം​ഗ് ടു​ഗെദറിൽ കഴിയും. നിങ്ങൾക്ക് എന്താണെന്ന് കമൽ ചോദിച്ചു. ഇതേ സ്വഭാവമാണ് ശ്രുതി ഹാസനെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

Kamal Haasan, Shruti Haasan

ശ്രുതി ​ഹാസന്റെ വലിയ ബലം എന്തെന്നാൽ എന്നെക്കുറിച്ച് എന്ത് വിമർശനവും പറഞ്ഞോ, അതേക്കുറിച്ച് ആശങ്കപ്പെടില്ല എന്ന മനോഭാവമാണ്. അതുകൊണ്ടാണ് മദ്യപാനിയായിരുന്നു എന്ന് തുറന്ന് പറയാൻ ശ്രുതി തയ്യായറായത്. നെപോ കിഡ് എന്ന പേര് വരുന്നത് മൂലമായിരിക്കും പൊതുവേദികളിൽ കമൽ ഹാസനൊപ്പം ശ്രുതി ഹാസൻ വരാത്തതും മക്കളെക്കുറിച്ച് കമൽ പൊതുവിടങ്ങളിൽ അധികം സംസാരിക്കാത്തതിന് കാരണമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

രണ്ട് മക്കൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് കമൽ ഹാസൻ പറഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കാലഘട്ടത്തിൽ ശ്രുതി ഹാസൻ തമിഴിലേക്കാളും തെലുങ്കിൽ കരിയറിലെ പീക്കിലായിരുന്നു. ശ്രുതി ഹാസൻ ഉണ്ടെങ്കിൽ പടം ഹിറ്റാകും എന്ന സെന്റിമെന്റ് വന്നു. നടൻ സിദ്ധാർത്ഥ് കരിയറിൽ വളർന്ന് വരുന്ന കാലത്ത് മീഡിയകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ അഭിമുഖങ്ങൾ കൊടുത്തു. നടന്റെ ​ഗ്രാഫ് ഇടിഞ്ഞു. ശ്രുതി ഹാസനും ഒരു ഘട്ടത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു.

സിനിമാ കരിയറിൽ തനിക്ക് പറ്റിയ പിഴവുകളെക്കുറിച്ച് ശ്രുതി ഹാസൻ അടുത്തിടെ സംസാരിക്കുകയുണ്ടായി. 2016 ൽ താൻ മനാനസികമായി തകർന്നിരുന്നെന്ന് നടി തുറന്ന് പറഞ്ഞു. പുറമെ നിന്ന് കാണുന്നത് പോലെ ആയിരുന്നില്ല. ടോക്സിക്കായ അന്തരീക്ഷത്തിൽ നിന്നും മാറാൻ തന്റെ ടീമിനെ മാറ്റിയെന്നും ശ്രുതി തുറന്ന് പറഞ്ഞു. ഡൂഡിൽ ആർട്ടിസ്റ്റായ ശന്തനു ഹസാരികയാണ് ശ്രുതിയുടെ പങ്കാളി.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X