'സുഹൃത്തിന്റെ ഭാര്യയ്ക്കൊപ്പം ഇന്റിമേറ്റ് സീൻ ചെയ്യാൻ വിക്രം മടിച്ചു, ധൈര്യം പകർന്നത് ഐശ്വര്യ റായ് ബച്ചൻ'
അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹമോചനം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ വാർത്തകളും റിപ്പോർട്ടുകളും കാട്ടുതീപോല പ്രചരിക്കുകയാണ്. വിവാഹമോതിരം അണിയാതെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ അഭിഷേക് എത്തിയപ്പോൾ മുതലാണ് ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഊഹാപോഹങ്ങളെ കാറ്റിൽ പറത്തി അഭിഷേകും ഐശ്വര്യ റായിയും ഒരുമിച്ച് മകൾക്കൊപ്പം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
നെറ്റ്ഫ്ലിക്സിന്റെ പുതിയ ചിത്രമായ ദി ആർച്ചീസിന്റെ സ്പെഷൽ പ്രീമിയറിനാണ് കുടുംബസമേതം അഭിഷേകും ഐശ്വര്യയും എത്തിയത്. ഇരുവരും വളരെ സന്തേഷത്തിലാണ് എത്തിയത്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ഈ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്.

അതുകൊണ്ടാണ് അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി, ഐശ്വര്യ റായി, അഭിഷേക്, ആരാധ്യ എന്നിവർ സ്പെഷ്യൽ പ്രീമിയറിന് എത്തിയത്. ഒരു വശത്ത് വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ മറുവശത്ത് അഭിഷേകും ഐശ്വര്യയും ഒരുമിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ കുഴക്കി.
ടോക്സിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രണയത്തിൽ നിന്നും കരകയറി വന്നാണ് ഐശ്വര്യ അഭിഷേകിനൊപ്പം ജീവിതം ആരംഭിച്ചത്. അതുകൊണ്ട് തന്നെ പതിനാറ് വർഷം നീണ്ട ബന്ധം അവർ പെട്ടന്നൊരു ദിവസം വേണ്ടെന്ന് വെക്കുമെന്ന് വിശ്വസിക്കാനും പ്രേക്ഷകർക്ക് കഴിയുന്നില്ല. തെന്നിന്ത്യയിൽ നിന്നുമാണ് ഐശ്വര്യ ബോളിവുഡിലേക്ക് പോയത്.
തമിഴിൽ ഒട്ടനവധി നല്ല സിനിമകളുടെ ഭാഗമാകാൻ തുടക്കകാലത്ത് തന്നെ ഐശ്വര്യയ്ക്ക് കഴിഞ്ഞു. ഐശ്വര്യയുടെ മികച്ച സിനിമകളുടെ ലിസ്റ്റിൽ എപ്പോഴും ഇടംപിടിക്കുന്ന ഒരു ചിത്രമാണ് മണിരത്നം സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ രാവണൻ. വിക്രം ആയിരുന്നു ചിത്രത്തിൽ നായകൻ. ഐശ്വര്യയ്ക്ക് ചേർന്ന ജോഡിയാരാണെന്ന് ചോദിച്ചാൽ അന്നും ഇന്നും തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒരുമിച്ച് പറയുക വിക്രത്തിന്റെ പേരാകും.
അവസാനം പുറത്തിറങ്ങിയ പൊന്നിയൻ സെൽവൻ സീരിസിലും ഇരുവരുമായിരുന്നു ജോഡി. ഇപ്പോഴിതാ രാവണൻ സിനിമയിൽ ഐശ്വര്യയ്ക്കൊപ്പം അഭിനയിക്കാൻ വിക്രത്തിന് മടിയായിരുന്നുവെന്ന് പറയുകയാണ് സിനിമാ നിരൂപകൻ ചെയ്യാറു ബാലു.

ആഗായം തമിഴിന് നൽകിയ അഭിമുഖത്തിലാണ് ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തൽ. 'വിവാഹത്തിനുശേഷം ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിനോട് അമിതാഭ് ബച്ചന് താൽപര്യമില്ല. ഒരിക്കൽ വിക്രം പറയുകയുണ്ടായി. രാവണൻ സിനിമയുടെ ഷൂട്ടിനിടെ ഒരു രംഗത്തിൽ ഐശ്വര്യയുമായി ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടതായി വന്നു. ഒരു പാട്ട് സീനായിരുന്നു അത്. വിക്രത്തിന് അത് ചെയ്യാൻ മടിതോന്നി.'
'ഒട്ടുമിക്ക താരസുന്ദരിമാർക്കൊപ്പവും അഭിനയിച്ചിട്ടുള്ള വിക്രത്തിന് ആദ്യമായാണ് ഇങ്ങനൊരു മടിവരുന്നത്. വിക്രം അഭിനയിക്കാൻ മടിച്ചതിന് പിന്നിൽ അഭിഷേക് ബച്ചനും അമിതാഭ് ബച്ചനുമാണ്. അമിതാഭ് ബച്ചന്റെ മരുമകൾ അഭിഷേകിന്റെ ഭാര്യ എന്ന ചിന്തയാണ് ആദ്യം വിക്രത്തിന് വന്നത്. അതുകൊണ്ട് തന്നെ നടി എന്നരീതിയിൽ കണ്ട് അഭിനയിക്കാൻ വിക്രത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല.'
'അഭിഷേകും വിക്രവും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെ എങ്ങനെ ഐശ്വര്യയെ തൊട്ട് അഭിനയിക്കുമെന്നതായിരുന്നു വിക്രത്തിന്റെ ചിന്ത മുഴുവൻ. അവസാനം ഐശ്വര്യ വന്ന് വിക്രത്തിനോട് സംസാരിച്ച് ഓക്കെയാക്കി കൊണ്ടുവരികയായിരുന്നുവെന്ന് ഒരു കഥയുണ്ട്.'
'വിക്രത്തിന്റെ എല്ലാ സിനിമകളും അമിതാഭ് ബച്ചൻ കാണാറുണ്ട്. അതുപോലെ തന്നെ കുടുംബത്തിലെ അംഗങ്ങൾ ഇന്റിമേറ്റ് സീനിൽ അഭിനയിച്ചതുകൊണ്ട് കുടുംബപേരിന് കളങ്കം വരരുതെന്ന നിർബന്ധം ബച്ചനുണ്ടെന്നും', ചെയ്യാറു ബാലു പറയുന്നു.


Click it and Unblock the Notifications











