അച്ഛനെ പോലെയല്ല മകൻ; എളുപ്പം സിനിമയിലെത്തിയതിന്റെ പ്രശ്നം; അഥർവയ്ക്കെതിരെ ഫിലിം ജേർണലിസ്റ്റ്
തമിഴ് സിനിമാ രംഗത്തെ യുവനിരയിൽ ശ്രദ്ധേയനാണ് അഥർവ. മികച്ച തുടക്കം ലഭിച്ച അഥർവ തമിഴകത്തെ തിരക്കേറിയ നടമായി മാറുമെന്ന് ഏവരും പ്രതീക്ഷിച്ചു. തമിഴകത്ത് ജനപ്രീതി നേടിയ നടൻ മുരളിയുടെ മകനായതിനാൽ ഈ പ്രതീക്ഷയുടെ ആക്കം കൂടി. 'ബാനാ കാതഡി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അഥർവ അരങ്ങേറ്റത്തിൽ തന്നെ പ്രശംസ നേടി. 2013 ൽ പുറത്തിറങ്ങിയ 'പരദേശി' എന്ന ചിത്രം അഥർവയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച തമിഴ് നടനുള്ള ഫിലിം ഫെയർ പുരസ്കാരവും അഥർവയ്ക്ക് ലഭിച്ചു.
എന്നാൽ കഴിഞ്ഞ കുറേ നാളുകളായി അഥർവയ്ക്ക് കരിയറിൽ ഇത് മോശം സമയമാണ്. നടന്റെ നിരവധി സിനിമകൾ തുടരെ പരാജയപ്പെട്ടു. ലൈം ലൈറ്റിലും അഥർവയെ ഇപ്പോൾ പഴയത് പോലെ കാണാറില്ല. കഴിഞ്ഞ ദിവസമാണ് അഥർവയ്ക്ക് മറ്റൊരു തിരിച്ചടി നേരിടേണ്ടി വന്നത്. കോളിവുഡിലെ പ്രൊഡ്യൂസേർസ് അസോസിയേഷൻ അഥർവയ്ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചു. ചിമ്പു, ധനുഷ്, വിശാൽ തുടങ്ങിയ താരങ്ങൾക്കും വിലക്ക് വന്നു.

സിനിമയുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി. അഥർവയ്ക്കെതിരെ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തുടർച്ചയായി അഥർവയ്ക്കെതിരെ പരാതികൾ വന്നു. പക്ഷെ അദ്ദേഹത്തിന്റെ പിതാവ് മുരളിയെ നോക്കൂ. വളരെ ഫ്രണ്ട്ലിയായ നടനായിരുന്നു. വളരെ സൗമ്യനായിരുന്നു മുരളി. പല പുതുമുഖ സംവിധായകർക്കും അവസരം കൊടുത്തു.
പക്ഷെ അഥർവയ്ക്കൊക്കെ സിനിമാ പ്രവേശനം എളുപ്പത്തിൽ ലഭിച്ചതിന്റെ പ്രശ്നമാണ്. അഭിനയിച്ച് സമ്പാദിച്ച് ജീവിക്കേണ്ട ആവശ്യമില്ല. സിനിമയിൽ ഒറ്റ രാത്രി കൊണ്ട് എല്ലാം മാറി മറിയും. അത് മനസിലാക്കാതെയാണ് യുവ താരങ്ങൾ നിരുത്തരവാദിത്വം കാണിക്കുന്നതെന്നും ചെയ്യാറു ബാലു വിമർശിച്ചു.

അഥർവയുടെ ഏത് സിനിമയാണ് ഹിറ്റായത്. ആരാണ് അദ്ദേഹത്തിന് വേണ്ടി കഥ കേൾക്കുന്നത്?, കൊവിഡിന് മുമ്പ് അഥർവ ഒരു പടത്തിന് കമ്മിറ്റായി. ഷൂട്ട് തുടങ്ങിയ ശേഷം കൊവിഡ് പ്രതിസന്ധി വന്നു. അത് കഴിഞ്ഞപ്പോൾ ഷൂട്ടിംഗ് തുടങ്ങി. കുറച്ച് വണ്ണം വെച്ചിട്ടുണ്ട്, ജിമ്മിൽ പോയി ഫിറ്റായി വരാൻ സംവിധായകൻ പറഞ്ഞു. അത് അഥർവയ്ക്ക് അപമാനമായി. പ്രമുഖരെ ഇടപെടുത്തി സംവിധായകനെക്കൊണ്ട് മാപ്പ് പറയിച്ചെന്നും ചെയ്യാറു ബാലു ആരോപിച്ചു.
നിർമാതാവ് മതിയഴകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഥർവയ്ക്കെതിരെ വിലക്ക് വന്നത്. അഥർവ നായകനായ 'സെമ്മ ബൊത ആഗാതെ' എന്ന സിനിമയുടെ റൈറ്റ്സ് സ്വന്തമാക്കിയത് മതിയഴകനാണ്. 5.5 കോടി രൂപയ്ക്ക് അഥർവയുടെ നിർമാണ കമ്പനിയിൽ നിന്നും ഈ സിനിമ ഇദ്ദേഹം വാങ്ങുകയായിരുന്നു. പക്ഷെ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
ഈ നഷ്ടം നികത്താൻ മറ്റൊരു സിനിമ ചെയ്ത് തരാമെന്ന് അഥർവ ഏറ്റു. പക്ഷെ സിനിമയുമായി സഹകരിക്കുന്നില്ലെന്നാണ് നിർമാതാവിന്റെ പരാതി. നിലവിലെ വിവാദത്തോട് അഥർവ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ് സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു അഥർവയുടെ പിതാവ് മുരളി.
അച്ഛൻ സിദ്ധലിംഗയ്യ സംവിധാനം ചെയ്ത സിനിമകളിൽ സഹസംവിധായകനായാണ് മുരളി സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. 2010 ലാണ് മുരളി മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. 46ാം വയസിലാണ് മുരളി വിട പറഞ്ഞത്. അഥർവയുടെ ആദ്യ സിനിമ ബാന കാതഡിയിൽ അതിഥി വേഷത്തിൽ മുരളി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











