നയന്‍താരയുടെ കല്യാണത്തിന് പോകുമോ? ചിമ്പു പറയുന്നു
നയന്‍താരയുടെയും ചിമ്പുവിന്റെയും പ്രണയം ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നല്ലോ. എന്നാല്‍ ചിമ്പുവുമായുള്ള വേര്‍പിരിയലിന് ശേഷം നയന്‍താര വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണെന്നാണ്...
നയന്‍താരയുടെയും ചിമ്പുവിന്റെയും പ്രണയം ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നല്ലോ. എന്നാല്‍ ചിമ്പുവുമായുള്ള വേര്‍പിരിയലിന് ശേഷം നയന്‍താര വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണെന്നാണ് ഒടുവില്‍ അറിഞ്ഞു. പക്ഷേ ഇരുവരും പ്രണയത്തിലാണെന്ന് ഇതുവരെ തുറന്ന് സമ്മതിച്ചിട്ടുമില്ല.
അടുത്തിടെ നയന്‍താരയും വിഘ്‌നേശ് ശിവയും വിവാഹിതരാകാന്‍ പോകുന്നതായും വാര്‍ത്തകള്‍ വന്നു. വിവാഹം എന്തായാലും അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. നയന്‍താര-വിഘ്‌നേശ് ശിവ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ചിമ്പുവിനോട് ആരാധകന്റെ ഒരു ചോദ്യം.

നയന്‍സിന്റെ വിവാഹ ചടങ്ങില്‍ ചിമ്പു പങ്കെടുക്കുമോ എന്നാണ് ആരാധകന്റെ ചോദ്യം. അതിന് വേണ്ട മറുപടിയും ചിമ്പു കൊടുത്ത് കഴിഞ്ഞു. നയന്‍താരയും വിഘ്‌നേശ് ശിവയും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇരുവരും തുറന്ന് സമ്മതിക്കാതെ അവര്‍ പ്രണയത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ചിമ്പു പറഞ്ഞു.
പാണ്ഡിരാജ് സംവിധാനം ചെയ്ത ഇതു നമ്മ ആള് എന്ന ചിത്രത്തില്‍ ചിമ്പുവും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്. ആന്‍ഡ്രിയ ജര്‍മ്മിയയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രം.


Click it and Unblock the Notifications