ഇളയ ദളപതിയുടെ അമ്പത്തിയെട്ടാമത്തെ ചിത്രം 'ഗരുഡ'
ഇളയ ദളപതിയുടെ അമ്പത്തിയെട്ടാമത്തെ ചിത്രത്തിനു പേരിട്ടു. ഗരുഡ എന്ന ചിത്രത്തില്‍ ആണ് വിജയ് അടുത്ത വേഷം അണിയുന്നത്. ചിമ്പു ദേവനാണ് വിജയുടെ അമ്പത്തിയെട്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. കത്തി എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം വിജയുടെ പുതിയ ചിത്രവും ആരാധകര്‍ പ്രതീക്ഷയോടെ ആണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഗരുഡ.
തമിഴ് സുന്ദരികളായ ഹന്‍സികയും ശ്രുതി ഹാസനും ആണ് ചിത്രത്തിലെ നായികമാര്‍. ഒരുകാലത്ത് രജനികാന്തിന്റെയും കമല്‍ഹാസന്റെയും നായികയായി നിറഞ്ഞു നിന്നിരുന്ന താരം ശ്രീദേവി ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വിജയുടെ അമ്മ ആയിട്ടായിരിക്കും ശ്രീദേവി വേഷം ഇടുക എന്നാണ് സൂചന.

ഈച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സുദേവ് ആണ് ചിത്രത്തിലെ വിജയുടെ വില്ലന്‍ ആയി ഗരുഡയില്‍ എത്തുന്നത്. ചെന്നൈയില്‍ ആയിരിക്കും ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ആരംഭിക്കുക. സതുരംഗ വേട്ടൈ എന്ന ചിത്രത്തിനു ക്യാമറ ചലിപ്പിച്ച നഡരാജ് ആയിരിക്കും ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സംവിധായകന്‍ ചിമ്പു ദേവനും ആയി വിജയ് ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. 90 കോടി മുടക്കി ആണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയായിരിക്കും ഗരുഡ. അടുത്ത വര്‍ഷം ദീപാവലി സമ്മാനമായി ചിത്രം പ്രേക്ഷകര്‍ക്കു നല്‍കാനാണ് ആലോചന.


Click it and Unblock the Notifications