കണ്ണിലെപ്പോഴും ലെൻസ് വെച്ചിരുന്നു, അണുബാധ വന്ന് ആശുപത്രിയിലായി; സെറ്റിലെത്തുന്ന ശ്രീദേവിയെക്കുറിച്ച് സംവിധായകൻ

ഇന്ത്യൻ സിനിമയിലെ അനശ്വര നായികയായി ശ്രീദേവിയുടെ ജൻമ വാർഷിക ദിനമാണിന്ന്. തെന്നിന്ത്യയിൽ നിന്നും ഹിന്ദി സിനിമയിലെത്തി സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത നടിയായി മാറിയ ശ്രീദേവിയുടെ സൂപ്പർ ഹിറ്റ് സിനിമകൾ ഏറെയാണ്. ഹിമ്മത് വാല എന്ന സിനിമയുടെ വിജയത്തോടെയാണ് ശ്രീദേവി ഹിന്ദി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരും നടി സ്വന്തമാക്കി. വെള്ളിത്തിരയിൽ വിസ്മയമായ നടിയുടെ വ്യക്തി ജീവിതവും വലിയ തോതിൽ വാർത്താ പ്രധാന്യം നേടി. വിവാഹിതനായ നിർമാതാവ് ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും എല്ലാം ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു.

ശ്രീദേവി പിന്നീട് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്

തെന്നിന്ത്യൻ സിനിമകളിലൂടെ തുടക്കം കുറിച്ച ശ്രീദേവി പിന്നീട് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. നടൻ വിജയ് നായകൻ ആയെത്തിയ പുലി ആയിരുന്നു ഈ സിനിമ. യവന റാണി എന്ന രാഞ്ജിയുടെ വേഷമായിരുന്നു ശ്രീദേവി ഈ സിനിമയിൽ ചെയ്തത്. ഹൻസിക, ശ്രുതി ഹാസൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

വൻ പ്രതീക്ഷയുയർത്തിയ ഈ ബി​ഗ് ബജറ്റ് ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായി പുലി മാറി. 2015 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ചിമ്പു ദേവൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

 വിനയത്തോടെയും പ്രൊഫഷണാലായും ഇടപെടുന്ന നടിയായിരുന്നു ശ്രീദേവി എന്ന് ചിമ്പു ദേവൻ

ഇപ്പോഴിതാ ശ്രീദേവിയോടൊപ്പം ഈ സിനിമയിൽ പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ. വളരെ വിനയത്തോടെയും പ്രൊഫഷണാലായും ഇടപെടുന്ന നടിയായിരുന്നു ശ്രീദേവി എന്ന് ചിമ്പു ദേവൻ പറയുന്നു. ഇം​ഗ്ലീഷ് വിം​ഗ്ലീഷ് എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴാണ് ശ്രീദേവിയുടെ അടുത്ത് കഥ പറയാൻ ചിന്ദു ദേവൻ എത്തുന്നത്. ഇം​ഗ്ലീഷ് വിം​ഗ്ളീഷിന് ശേഷം മൂന്ന് വർഷത്തോളം നടി മറ്റ് സിനിമയൊന്നും കമ്മിറ്റ് ചെയ്തിരുന്നില്ല.

ട്രെൻഡുകളിൽ അവരെത്ര മാത്രം അപ്ഡേറ്റ് ആണെന്ന് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു

'മുംബൈയിൽ അവരെ പോയി കണ്ടപ്പോൾ നിലവിലെ ട്രെൻഡുകളിൽ അവരെത്ര മാത്രം അപ്ഡേറ്റ് ആണെന്ന് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. എന്റെ സ്ക്രിപ്റ്റും അവരുടെ റോളും അതുല്യമാണെന്ന് അവർക്ക് തോന്നി. എനിക്ക് തോന്നുന്നു അതാണ് ഉടനെ സിനിമ ചെയ്യാമെന്ന് അവരേറ്റത്. ആ കൂടിക്കാഴ്ച ഞാനിപ്പോഴും ഓർക്കുന്നു. വീണ്ടും അവരുടെ തമിഴ് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി,' ചിമ്പു ദേവൻ പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അത് ധരിച്ച് മണിക്കൂറുകളോളം അവർക്ക് നിൽക്കേണ്ടി വന്നു

ജോലിയോട് അങ്ങേയറ്റം ആത്മാർത്ഥത കാണിക്കുന്ന നടിയാണ് ശ്രീദേവിയെന്നും സംവിധായകൻ ഓർത്തു. 'സെറ്റിൽ എപ്പോഴും കുറച്ച് നേരത്തെ തന്നെ അവരെത്തുമായിരുന്നു. കഥാപാത്രത്തിനായി അവർക്ക് കോൺടാക്ട് ലെൻസ് ധരിക്കേണ്ടി വന്നു. അത് ധരിച്ച് മണിക്കൂറുകളോളം അവർക്ക് നിൽക്കേണ്ടി വന്നു. ഒരുവേള ഇത് മൂലം അവർക്ക് കണ്ണിന് അണുബാധ വന്നു. രണ്ട് ദിവസം ആശുപത്രിയിലായി'

'എന്നാൽ അതൊന്നും അവർക്ക് പ്രശ്നമായില്ല. തിരിച്ച് സെറ്റിലേക്ക് കൃത്യ സമയത്ത് അവരെത്തി,' ചിമ്പു ദേവൻ പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X