'നെഞ്ചുക്കുള്‍' വീണ്ടും പെയ്യുന്നു
വാരണം ആയിരത്തില്‍ സൂര്യ അഭിനയിച്ച 'നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ' എന്ന് തുടങ്ങുന്ന ഗാനം ആരും മറക്കാന്‍ ഇടയില്ല. ഈ സിനിമയുടെ കര്‍ത്താവായ ഗൗതം മേനോനും അഭിനേതാവായ സൂര്യയും തമ്മില്‍ ഇപ്പോള്‍ അത്ര നല്ല രസത്തിലല്ലെങ്കിലും ഈ പാട്ടിന്റെ വരികളാണ് ഗൗതം തന്റെ പുതിയ ചിത്രത്തിന് പേരായി നല്‍കിയിരിക്കുന്നത്.
ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് പാട്ടിന്റെ വരികള്‍ പുനര്‍ജനിക്കുന്നത്. 'സട്രണ്ട് മാറ്ത് വാനിലൈ' എന്നാണ് പേര്. നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളാണിവ. പെട്ടന്ന് മാറുന്ന ആകാശത്തിന്റെ ഭാവം എന്നാണ് പേരിനര്‍ത്ഥം. പുതിയ ചിത്രത്തിന്റെ പേര് പഴയപാട്ടിന്റെ വരികളായത് യാദൃശ്ചികം മാത്രമാണെന്ന് സംവിധായകന്‍ പറയുന്നു.

വിണ്ണൈയ്ത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിമ്പുവും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന് ഏറെ പ്രത്യേകത നല്‍കുന്നത്. പുതിയ ചിത്രത്തിന് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാനാണ്. പുതുമുഖതാരം പല്ലവിയാണ് ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായെത്തുന്നത്.
ചിമ്പുവുമായിള്ള ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഗൗതം അജിത്തിനെ നായകനാക്കി തന്റെ അടുത്ത ചിത്രത്തിന്റെ പണി തുടങ്ങും. ഫെബ്രുവരി 15ഓടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് ഗൗതം ട്വിറ്റര്‍ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications