»   » ജയലളിതയുടെ രഹസ്യ പുത്രി, ഫേസ്ബുക്കിലും വാട്‌സപിലും പ്രചരിക്കുന്ന മലയാളി യുവതി ആരാണ്

ജയലളിതയുടെ രഹസ്യ പുത്രി, ഫേസ്ബുക്കിലും വാട്‌സപിലും പ്രചരിക്കുന്ന മലയാളി യുവതി ആരാണ്

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് സംഭവച്ചതും സംഭവിക്കാത്തതുമായ ഒത്തിരി കഥകള്‍ പ്രചരിക്കുന്നുണ്ട്. മരണ കാരണത്തെ കുറിച്ചും ജയലളിതയുടെ ജീവിത കഥകളുമാണ് പ്രചരിക്കുന്നത്. അത് കൂടാതെ കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തു.

ആ സമയത്ത് ജയലളിതയയ്ക്ക് തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിനോടുള്ള അടുപ്പത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇരുവരുടെയും രഹസ്യ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും അമേരിക്കയിലാണ് താമസമെന്നുമാണ് പ്രചരിച്ച വാര്‍ത്ത.

ജയലളിതയോട് മുഖ സാദൃശ്യം തോന്നുന്ന ഒരു സ്ത്രീയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ. തമിഴിലെ പ്രശസ്ത ഗായിക തുറന്ന് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ഫോട്ടോ ഇതാണ്

ജയലളിതയുടെ മകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ.

ദിവ്യ രാമനാഥന്‍

ഇത് ജയലളതിയുടെ മകളുടേതല്ല. തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ രാമനാഥനാണ്. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയിലാണ്. ഇവരുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചിന്മയി പറയുന്നു.

ഫോട്ടോയുമുണ്ട്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുക്കൊണ്ടാണ് ചിന്മയ് വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

സഹോദരൻറെ ഭാര്യയാണ്

ചിന്മയിയുടെ ഫേസ്ബുക്കിന് പിന്നാലെ പ്രശസ്ത മൃദംഗം കലാകാരന്‍ ട്രിവാണ്ട്രം ബാലജിയും രംഗത്ത് എത്തി. തന്റെ സഹോദരന്റെ ഭാര്യയാണ് ഇതെന്നും അവരെ കുറിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. ചെറുപ്പം മുതല്‍ തനിക്ക് അറിയാവുന്ന ആളാണ് ഇതെന്നും ട്രിവാണ്ട്രം ബാലാജി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

ചിന്മയി ശ്രീപദയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Chin mayi Sripada reveals Jayalalithaa daughter rumour.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam