ആദ്യം സ്വന്തം ഭർത്താവിനെ വിമർശിക്കൂ!! ട്വീറ്റ് വിവാദമാകുന്നു, ഗായികയ്ക്കെതിരെ രൂക്ഷ വിമർശനം
നടിമാരുടെ മീടൂ മൂവ്മെന്റ് രാജ്യത്ത് വൻ ചർച്ച വിഷയമായിരുന്നു. തൊഴിൽ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളായിരുന്നു മീടൂ വെളിപ്പെടുത്തലിലൂടെ ഇവർ വെളിപ്പെടുത്തിയത്. ഹോളിവുഡിൽ നിന്നാണ് തുടങ്ങിയതെങ്കിലും പിന്നീട് ബോളിവുഡിലവും തെന്നിന്ത്യൻ സിനിമ ലോകത്തും മീടൂ ആരവങ്ങൾ ഉയർന്നു കേട്ടിരുന്നു. തമിഴ് സിനിമ ലോകത്ത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയ് രംഗത്തെത്തിയത്. ചിന്മയി യുടെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ വർഷങ്ങൾക്ക് മുമ്പുള്ള ട്വീറ്റാണ്. ചിന്മയുടെ ഭർത്താവ് രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് വിമർശനങ്ങളുടെ അടിസ്ഥാനം. സിനിമയുടെ ടീസർ ട്രെന്റിങ്ങ് ലിസ്റ്റിൽ രണ്ടാമത് ഇടം നേടിയതിന്റെ സന്തോഷം അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് താഴെയാണ് വിമർശനം.2013 ല്‍ ചിന്‍മയി പങ്കുവച്ച ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് ആക്രമണം.ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ മക്കളുടെ പ്രായമുള്ള നായികമാരെ കാസ്റ്റ് ചെയ്യുന്നത് ഒരു കീഴ്‌വഴക്കമായി മാറിയിട്ടുണ്ട്. ഇനിയും ഇത് അവസാനിച്ചിട്ടില്ല- ഇതായിരുന്നു ട്വീറ്റ്.

ഭർത്താവിന്റെ ചിത്രത്തിവും ഇതു തന്നെയല്ലേ സംഭവിച്ചിരിക്കുന്നതെന്ന് ചിന്മയോയ് ചോദിക്കുന്നു. ആദ്യം ഭര്‍ത്താവിനെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും ചെയ്യൂ എന്നും ചിലര്‍ കുറിച്ചു. നാഗാര്‍ജുനയുടെ മകനേക്കാള്‍ പ്രായം കുറവുള്ള നടിയാണ് രാകുല്‍ പ്രീതെന്നു. ഇതിന് മറുപടി നൽകണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ട്വീറ്റിന് വിമർശനം ഉയരുമ്പോൾ താരം ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











