നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട യുവാവിന് കിടിലന്‍ മറുപടി നല്‍കി ചിന്മയി! വൈറലാവുന്ന ട്വീറ്റ് കാണാം!
തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് പല താരങ്ങളും എത്തിയത്. മറ്റേതൊരു മേഖലയേയും പോലെ സിനിമാരംഗത്തും അത്ര നല്ല സമീപനമല്ല സ്ത്രീകളോട് എന്ന കാര്യം വ്യക്തമായത് ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ക്ക് ശേഷമാണ്. ഹാര്‍വി വെയ്ന്‍സ്റ്റനെതിരെയുള്ള ആരോപണങ്ങളാണ് തുറന്നുപറച്ചിലുകള്‍ക്ക് വഴിയൊരുക്കിയത്. ഹോളിവുഡിന് പിന്നാലെ ബോളിവുഡും ഇതേറ്റുപിടിച്ചിരുന്നു. സിനിമാലോകത്തെ പല വിഗ്രഹങ്ങളും ഈ സംഭവത്തോടെ തകര്‍ന്നടിയുമെന്നും വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. സിനിമയിലെ ചൂഷണത്തെക്കുറിച്ച് മാത്രമല്ല സംഗീത മേഖലയിലെ കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലും രംഗത്തുവന്നിരുന്നു. വൈരമുത്തുവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ചിന്മയി രംഗത്തെത്തിയിരുന്നു. കാര്‍ത്തിക്കിനെക്കുറിച്ചും രാദാരവിയെക്കുറിച്ചും അവര്‍ തുറന്നടിച്ചിരുന്നു. മീ ടൂ തുറന്നുപറച്ചിലിലൂടെയാണ് ചിന്മയി വിവാദ താരമായി മാറിയത്.
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങളും കമന്റുകളുമൊക്കെ ഇപ്പോഴും വരുന്നുണ്ടെന്നും നേരത്തെ ചിന്മയി പറഞ്ഞിരുന്നു. നഗ്നചിത്രങ്ങള്‍ അയച്ചുതരാനായി ആവശ്യപ്പെട്ടയാളുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം അവര്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ട്വീറ്റ് വൈറലായി മാറിയത്. സന്ദേശത്തിന് താന്‍ നല്‍കിയ മറുപടിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ന്യൂഡ് ലിപ്‌സറ്റിക് ഷെയ്ഡുകളാണ് ചിന്മയി മറുപടിയായി അയച്ചുകൊടുത്തത്. ഈ മറുപടി കിടുക്കിയെന്നും യൂസര്‍ നെയിം മാറ്റി യുവാവ് അക്കൗണ്ട് പ്രൈവറ്റാക്കി മാറ്റിയെന്നും വ്യക്തമാക്കി ആരാധകരെത്തിയിരുന്നു.

.വൈരമുത്തുവില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെയായാണ് ഇവര്‍ കാര്‍ത്തിക്കിന്‍രെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് തുറന്നടിച്ചത്. ട്വിറ്ററിലൂടെ ഇവരുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു . വൈരമുത്തുവായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി പലരും തന്നെ സമീപിച്ചിരുന്നതായും ചിന്മയി പറഞ്ഞിരുന്നു. മീ ടൂ വെൡപ്പെടുത്തലിന് പിന്നാലെയായി സിനിമയില്‍ നിന്നുള്ള അവസരവും ഇല്ലാതായെന്നും അവര്‍ പറഞ്ഞിരുന്നു. ചിന്മയിയുടെ ട്വീറ്റ് കാണാം.


Click it and Unblock the Notifications