അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രങ്ങൾ പ്രചരിപ്പിക്കും!! ചിത്രത്തിന് ലഭിക്കുന്ന അശ്ലീല കമന്റ്

ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് പുതിയ തലമുറയ്ക്ക് മാതൃകയാകണമെന്ന ഉപദേശത്തിന് മറുപടി പറയുകയായിരുന്നു ചിന്മയി

2018 ൽ മികച്ച ചിത്രങ്ങൾ പിറവി എടുത്തെങ്കിലു നാണക്കോട് കൊണ്ട് തല കുമ്പിടേണ്ട ഒരു സഹചര്യം ഉണ്ടായിരുന്നു. മീടു മൂവ് മെന്റ് ഇന്ത്യൻ സിനിമയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹോളിവുഡിൽ തുടങ്ങിയതാണെങ്കിലും പിന്നീട് ഇതിന്റെ അലയടികൾ ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തുമുണ്ടായിരുന്നു. കേട്ടാൽ ഞെട്ടിപ്പിക്കുന്ന പലകഥകളുമാണ് മീടു ക്യാംപെയ്നിലൂടെ പുറത്തുവന്നത്.

ബോളിവുഡ് താരം തനുശ്രീ ദത്തയായിരുന്നു മീടു ക്യാംപെയ്നുമായി രംഗത്തെത്തിയത്. നടൻ നാന പടേക്കറിനെതിരെയായിരുന്നു നടിയുടെ തുറന്നു പറച്ചിൽ ഇതിനു പിന്നാലെ ഞെട്ടിപ്പിക്കുന്നതും കേട്ടൽ അറപ്പിക്കുന്നതുമായുളള നിരവധി വെളിപ്പെടുത്തലുമായി പല താരങ്ങളും സിനിമയിലെ വനിത പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ബോളിവുഡിൽ നിന്നു മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും മീടു കഥകൾ പുറത്തു വന്നിരുന്നു. പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെയുളള ഗായിക ചിന്മയി രംഗത്തെത്തിയിരുന്നു. ഇത് തമിഴ് സിനിമ മേഖലയെ തന്നെ ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോഴിത തനിയ്ക്ക് നേരിടുന്ന സൈബർ ആക്രമണത്തെ കുറിച്ച് താരം തുറന്നടിക്കുകയാണ്.

ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ

ചിത്രങ്ങൾ അശ്ലീല സൈറ്റുകളിൽ

മീടൂ ക്യാംപെയ്നു ശേഷം തനിയ്ക്കെതിരെ സൈബർ ആക്രമണങ്ങൾ ഉയരുകയാണെന്ന് ചിന്മയി. തന്റെ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രങ്ങൾ അശ്ലീസ സൈറ്റുകളിൽ അപ്ലോഡ് ചെയ്ത ആനന്ദം കണ്ടെത്തുവരുണ്ട്. അത് കണ്ടിട്ട് വെറുപ്പുളവാക്കുന്ന രീതിയിലുള്ള മോശം സന്ദേശം ധാരളം കിട്ടുന്നുണ്ടെന്നും ചിന്മായി പറഞ്ഞു.

അരക്കെട്ടും  മാറിടവും ഫോക്കസ് ചെയ്യും

അരക്കെട്ടും മാറിടവും ഫോക്കസ് ചെയ്യും

തന്റെ ചിത്രങ്ങൾ കണ്ടിട്ട് ചിലർ ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് സമൂഹത്തിന് മാതൃകയാകണമെന്ന് പറഞ്ഞു കൊണ്ട് സന്ദേശമയക്കുന്നുണ്ട്. ഇവരുടെ ഉപദേശത്തിനും താരം മറുപടി നൽകുന്നുണ്ട്. ഞാന് സാരി ഉടുക്കുകയാണെങ്കിൽ ചില ഫോട്ടേഗ്രാഫർമാർ തന്റെ അരക്കെട്ടിന്റേയും മാറിടത്തിന്റേയും ചിത്രം പകർത്തി വൃത്തമിട്ട് മറ്റ് സൈറ്റുകളിൽ അപ്ലോഡ് ചെയ്യും.

അശ്ലീല കമന്റുകൾ

അശ്ലീല കമന്റുകൾ

ഇത്തരത്തിലുളള എന്റെ ചിത്രങ്ങൾ കണ്ട് ചിലർ വളരെ മോശമായ സന്ദേശങ്ങൾ അയക്കാറുണ്ട്. തന്റെ ചിത്രങ്ങൾ കണ്ട് സ്വയം ഭോഗം ചെയ്യുകയാണെന്നും മറ്റുമുള്ള അശ്ലീല കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. സാരിയുടുത്താലും ജീൻസ് ധരിച്ചാലും എനിയ്ക്ക് ഇന്ത്യക്കാരിയായി മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂവെന്ന് ചിൻമയി പറഞ്ഞു.

അവഗണന

അവഗണന

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം തുറന്നടിച്ചതിനു പിന്നാലെ ചിന്മയിയ്ക്ക് നേരിടേണ്ടി വന്നത് വൻ അവഗണനയായിരുന്നു. ഗായിക എന്നതിലുപരി ഡബ്ബ്ങ് ആർട്ടിസ്റ്റ് കൂടിയാണ് ഇവർ. ഇവര് ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. 96 ൽ തൃഷയ്ക്ക് വേണ്ടിയായിരുന്നു ചിന്മയി ഏറ്റവും ഒടുവിൽ ഡബ്ബ് ചെയ്തത്. പിന്നീട് ഇവരെ ഡബ്ബിങ് ആർടിസ്റ്റുകളുടെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X