For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമയം കിട്ടുമ്പോൾ ഓഫീസിൽ വരൂ!! നയൻതാരയെ പിന്തുണച്ച രാധിക ചിന്മയിയോട് പറഞ്ഞത്...

  |

  ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീടൂ മൂവ്മെന്റ്. ഹോളിവുഡിൽ ആരംഭിച്ച മീടൂ ക്യാംപെയ്ൻ ഇന്ത്യൻ സിനിമയിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചിരുന്നത്. സിനിമ മേഖലയിൽ വനിത പ്രവർത്തകർക്ക് നേരെയുളള മോശമായ സമീപനം മീടു ക്യാംപെയ്നിലൂടെ ഇവർ സമൂഹത്തിനു മുന്നിൽ കൊണ്ടു വരുകയായിരുന്നു . തെന്നിന്ത്യൻ സിനിമ ലോകത്തും മീ ടൂ ചലനങ്ങൾ ഉണ്ടായിരുന്നു. ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയാണ് മീ ടൂ ആരോപണവുമായി രംഗത്തെത്തിയത്.

  ആദ്യമായി ആ രംഗം അഭിനയിച്ചപ്പോൾ ശരിയ്ക്കും ‌പേടിച്ചു!! സഹതാരം ആകെ പരിഭ്രമിച്ചു, വെളിപ്പെടുത്തലുമായി പ്രമുഖ തമിഴ് നടി

  കവിയും ഗാന രചയിതാവുമായ വൈരമുത്തു, നടൻ രാധാ രവിയ്ക്കെതിരെ കടുത്ത ആരോപണങ്ങളായിരുന്നു ചിന്മയി ഉന്നയിച്ചത്. ഇത് തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിപ്പിക്കുകയായിരുന്നു. സംഭവം ഇങ്ങനെയൊക്കെയാണെങ്കിലു ഗായികയെ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. കരിയർ തന്നെ ഉപേക്ഷിച്ചു പോകേണ്ട ഒരു അവസ്ഥ വന്നിരുന്നു. എന്നാൽ ഇപ്പോൾ കഥ ഒന്നാകെ മാറി മറിഞ്ഞിരിക്കുകയാണ്. ഇപ്പോൾ തമിഴ് സിനിമ ലോകത്ത് വൈറലാകുന്നത് രാധാ രവിയുടെ സഹോദരിയും നടിയുമായ രാധിക ശരത് കുമാറിനോട് ചിന്മയി ചോദിച്ച ചോദ്യമാണ്. ഇതിനുളള രാധികയുടെ മറുപടിയും ചർച്ച വിഷയമായിട്ടുണ്ട്.

  ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി!! ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു... ചിത്രം വൈറൽ

   ഗുരുതര ആരോപണവുമായി ചിൻമയി

  ഗുരുതര ആരോപണവുമായി ചിൻമയി

  രാധാ റവിയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ ആദ്യം ശബ്ദമുയർത്തി രംഗത്തെത്തിയത് ചിന്മായി ആയിരുന്നു. താരത്തിന്റെ വെളിപ്പെടുത്തലും ആരോപണവും വൻ വാർത്ത പ്രധാന്യം നേടിയിരുന്നു. രധാ രവിയ്ക്ക് എതിരെയുളള വെളിപ്പെടുത്തൽ ചിൻമയിയ്ക്ക് അത്ര സുഖകരമായിരുന്നില്ല. ഗായിക എന്നതിൽ ഉപരി ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു ഇവർ. സംഘടന തലവനായിരുന്നു രാധാ രവി ചിന്മയിയെ വിലക്കുകയായിരുന്നു.

   നയൻതാരയെ അപമാനിച്ചു

  നയൻതാരയെ അപമാനിച്ചു

  മീ ടൂ ആരോപണങ്ങൾ ഒന്ന് ഒതുങ്ങി വന്നപ്പോഴായിരുന്നു നടി നയൻതാരയ്ക്കെതിരെ അധിക്ഷേപവുമായി നടൻ വീണ്ടും രംഗത്തെത്തിയത്. പൊതുവേദിയിലായിരുന്നു താരത്തെ മോശമായി ഭാഷയിൽ വിമർശിച്ചത്. നയൻസിനെ കൂടാതെ പൊള്ളാച്ചി പീഡനത്തിന് ഇരയായ സ്ത്രീകളോയും ഇയാൾ പൊതുനിരത്തിൽ പരിഹസിക്കുകയായിരുന്നു. ഇത് സിനിമ ലോകത്തിൽ മാത്രമല്ല രാഷ്ട്രരീയ സാംസ്കാരിക ലോകത്തിൽ തന്നെ ചരർച്ച വിഷയമായിരുന്നു. ‍ഡിഎംകെ ഇദ്ദേഹത്തിന് നൽകിയിരുന്ന പാർട്ടി പദവിയിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കുകയായിരുന്നു. കൂടാതെ പ്രമുഖ നിർമാണ കമ്പനികളും ഇദ്ദേഹത്തെ കൈയൊഴിയുകയായിരുന്നു. ഇദ്ദേഹത്തിനോട് സിനിമ ചെയ്യില്ലെന്നും പല താരങ്ങളും അറിയിച്ചിട്ടുണ്ട്.

   രാധികയോട് ചോദ്യവുമായി ചിന്മയി

  രാധികയോട് ചോദ്യവുമായി ചിന്മയി

  രാധാ രവിയുടെ സഹോദരിയാണ് നടി രാധിക ശരത് കുമാർ. രാധികയോട് ഒരു ചോദ്യവുമായി ചിന്മയി രംഗത്തെത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട രാധിക മാഡം, സിനിമാമേഖലയില്‍ വിജയം കൈവരിക്കാന്‍ നിങ്ങള്‍ ഒരുപാട് കഠിനാധ്വാനം ചെയ്ത ഒരു വ്യക്തിയാണ്.ശക്തരായ പുരുഷന്‍മാര്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും തുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന മാനസിക ആഘാതങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കും. എന്നിട്ടും ഒരു സീരിയലില്‍ മീ ടൂ ക്യാമ്പയിനിനെ പുരുഷന്‍മാരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്ന് തരത്തില്‍ എന്തുകൊണ്ട് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു എന്നും ചിന്മയി ചോദിക്കുന്നു.

  ഓഫീസിൽ വന്നു കാണൂ ഉത്തരം നൽകാം

  ഓഫീസിൽ വന്നു കാണൂ ഉത്തരം നൽകാം

  താൻ സിനിമയിൽ എത്തിയിട്ട് വർഷങ്ങളായി. എല്ലാവരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കാറുണ്ട്. അത് ഇവിടെയുളള സ്ത്രീകൾക്കും അറിയാം. മീടുവിനെ കുറിച്ചുള്ള സീരിയൽ സംഭവത്തെ കുറിച്ച് അറിയണമെങ്കിൽ സമയം കിട്ടുകയാണെങ്കില്‍ എന്നെ എന്റെ ഓഫീസില്‍ വന്ന് കാണുക എന്ന് രാധിക മറുപടി പറഞ്ഞു.

  English summary
  chinmayi says about radhika sarathkumar aganist metoo aganist serial
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X