നടനൊപ്പം ഒളിച്ചോടാന്‍ പ്ലാന്‍ ചെയ്തു! ഒടുവില്‍ സൂപ്പര്‍താരങ്ങള്‍ തമ്മില്‍ രാധയ്ക്ക് വേണ്ടി തമ്മില്‍ തല്ലിയ കഥ
ഉര്‍വശി, കല്‍പന, കലാരഞ്ജിനി തുടങ്ങി നിരവധി താരസഹോദരിമാണ് ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്നിട്ടുള്ളത്. ഇവരെ പോലെ മലയാളത്തിലും തമിഴിലും ഒരുപോലെ സൂപ്പര്‍താരനിരയിലേക്ക് വളര്‍ന്ന താരസഹോദരിമാരാണ് അംബികയും രാധയും. അംബിക മലയാളത്തിലാണെങ്കില്‍ അനിയത്തി രാധ തമിഴിലാണ് തരംഗം സൃഷ്ടിച്ചത്.
എണ്‍പതുകളില്‍ രജനികാന്ത്, കമല്‍ഹാസന്‍, കാര്‍ത്തിക്, വിജയകാന്ത് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം നായികയായി രാധ അഭിനയിച്ചു. തമിഴിനൊപ്പം തെലുങ്കിലും തിരക്കുള്ള നടിയായി മാറിയ രാധയെ കുറിച്ചുള്ള രസകരമായ കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. അത്തരത്തില്‍ രാധയ്ക്ക് വേണ്ടി നടന്മാര്‍ തമ്മില്‍ തല്ലുന്ന സ്ഥിതിയിലേക്ക് എത്തിയതിനെ കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ തമിഴ തമിഴ പാണ്ഡ്യന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രാധയെ കുറിച്ച് പാണ്ഡ്യന്‍ സംസാരിച്ചത്. 'സിനിമയിലെത്തിയതിന് ശേഷമാണ് രാധ എന്ന പേര് നടിയ്ക്ക് വരുന്നത്. യഥാര്‍ഥത്തില്‍ ഉദയ ചന്ദ്രിക എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര്. പിന്നീട് രാധ എന്ന പേരാക്കി മാറ്റുകയായിരുന്നു. ഭാരതിരാജയാണ് ഈ പേര് മാറ്റത്തിന് കാരണക്കാരന്‍. ആദ്യ സിനിമയിലൂടെ തരംഗമുണ്ടാക്കാന്‍ നടി രാധയ്ക്ക് സാധിച്ചിരുന്നു.
ഇതോടെ രാധയെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ആഗ്രഹിച്ച ഭാരതിരാജ അസിസ്റ്റന്റ് ഡയറക്ടറായ ചിത്ര ലക്ഷ്മണയെ രാധയുടെ മാനേജരാക്കി മാറ്റി. ഈ സമയത്താണ് ഒരുമിച്ച് നായിക, നായകന്മാരായി അഭിനയിച്ച കാര്‍ത്തിക്കുമായുള്ള രാധയുടെ പ്രണയം സംഭവിക്കുന്നത്. കാര്‍ത്തിക്കും രാധയും തമ്മിലുള്ള കെമിസ്ട്രി വര്‍ക്ക് ആയതോടെ ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. രാധയുടെ വിജയത്തില്‍ സഹോദരി അംബികയും അമ്മയും വലിയൊരു ഘടകമായി കൂടെ നിന്നു.
അങ്ങനെ ആഴത്തിലുള്ള പ്രണയത്തിലേക്ക് എത്തിയതോടെ കാര്‍ത്തിക്കും രാധയും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നതായിട്ടും കഥകള്‍ പ്രചരിച്ചിരുന്നു. ആ സമയത്ത് രാധയുടെ അമ്മ മകളെ ഉപദേശിച്ചു. അങ്ങനെ മനസ് മാറിയ രാധ കാര്‍ത്തിക്കുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു. ശേഷം തെലുങ്ക് മെഗാസ്റ്റാറും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവിയുമായി പ്രണയത്തിലായി. കോണ്‍ഗ്രസില്‍ നിന്നുള്ള ജനപ്രിയ വാഗ്മിയാണ് ചിരഞ്ജീവി എന്നാണ് അമ്മ മകള്‍ക്ക് പറഞ്ഞ് കൊടുത്തത്.

എന്നാല്‍ രാധയുടെ പേരില്‍ നടന്മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായൊരു കഥ കൂടിയുണ്ട്. കാര്‍ത്തിക്കുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം രാധയെ ആര് നിയന്ത്രിക്കുമെന്ന കാര്യത്തില്‍ നന്ദമുരി ബാലകൃഷ്ണയും ചിരഞ്ജീവിയും തമ്മിലാണ് കടുത്ത പോരാട്ടം ഉണ്ടായത്. ഇരുവരും രാധയെ സ്‌നേഹിച്ചിരുന്നതായിട്ടാണ് പറയപ്പെടുന്നത്. എന്നാല്‍ എല്ലാത്തിനും അവസാനം സിനിമയില്‍ നിന്നും വിവാഹം കഴിക്കാതെ രാധ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചു. 1991-ലാണ് രാജശേഖര്‍ എന്നയാളുമായി രാധ വിവാഹിതയാവുന്നത്.
വിവാഹശേഷം അഭിനയം വിട്ട രാധ ഇപ്പോള്‍ ഒരു ബിസിനസുകാരിയായി മാറിയിരിക്കുകയാണ്. ഇതിനിടയില്‍ രണ്ട് പെണ്‍മക്കളുടെ അമ്മയുമായി. കെ വി ആനന്ദ് സംവിധാനം ചെയ്ത ഗോ എന്ന ചിത്രത്തിലൂടെ രാധയുടെ മകള്‍ കാര്‍ത്തിക നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീടുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ നടി കരിയര്‍ ഉപേക്ഷിച്ച് വിവാഹിതയായി ജീവിക്കുകയാണിപ്പോള്‍.


Click it and Unblock the Notifications











