»   » കാത്തിരിപ്പിനൊടുവില്‍ ചിരഞ്ജീവിയുടെ 150ാം ചിത്രവുമായി വിജയ് യുടെ കത്തി റീമേക്ക്

കാത്തിരിപ്പിനൊടുവില്‍ ചിരഞ്ജീവിയുടെ 150ാം ചിത്രവുമായി വിജയ് യുടെ കത്തി റീമേക്ക്

Posted By:
Subscribe to Filmibeat Malayalam

കാത്തിരിപ്പിനൊടുവില്‍ ചിരഞ്ജീവിയുടെ 150ാം ചിത്രത്തിന് തീരുമാനമായി. നിരവധി ചിത്രങ്ങള്‍ തേടിയെത്തിയെങ്കിലും മാസങ്ങള്‍ നീണ്ട ആലോചനയ്ക്ക് ശേഷമാണ് ചിരഞ്ജീവിയുടെ 150ാം ചിത്രത്തിന് തീരുമാനമാകുന്നത്.

പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഓട്ടോ ജോണി ചിരഞ്ജീവിയുടെ 150ാം ചിത്രമാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഓട്ടോ ജോണി ചിരഞ്ജീവി വേണ്ടന്ന് വച്ചു.

chiranjeevi

ഇതിനെല്ലാം ശേഷമാണ് തമിഴിലെ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രമായ കത്തിയുടെ റീമേക്കിങില്‍ അഭിനയിക്കാന്‍ ചിരഞ്ജീവി തയ്യാറാകുന്നത്. ആര്‍ എസ് മുരുഗ ദോസാണ് കത്തി സംവിധാനം ചെയ്തത്.

നേരത്തെ മുരുഗ ദോസ് വിജയ് യുടെ കത്തി ഒരുക്കുമ്പോള്‍, തെലുങ്കിലേക്കുള്ള വേര്‍ഷനും കൂടി തയ്യാറാക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചെയ്ത വര്‍ക്കുകള്‍ പാതി വഴിയില്‍ വച്ച് ഉപേക്ഷിക്കുകയായിരുന്നു.

English summary
chiranjeevi's 150th film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam