നടി രേഖയുമായി കമല്‍ ഹാസന്‍ പ്രണയിക്കുകയാണെന്ന് കരുതി, സത്യത്തില്‍ വാണി ഗണപതിയായിരുന്നു- സംവിധായകന്‍
ഉലകനായകന്‍ എന്ന പേരിലാണ് കമല്‍ ഹാസന്‍ അറിയപ്പെടുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ കമലിനെ പോലെയുള്ള മനുഷ്യര്‍ വിരളമാണെന്ന് പറയേണ്ടി വരും. തനിക്ക് കിട്ടുന്ന ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ നടന് സാധിക്കാറുണ്ട്. അതേ സമയം ദാമ്പത്യ ജീവിതത്തില്‍ മാത്രമാണ് നടന്‍ പരാജയങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുള്ളത്.
അടുത്തിടെയായി നടി ശ്രീവിദ്യയുമായി കമല്‍ ഹാസനുണ്ടായിരുന്ന പ്രണയത്തെ പറ്റിയുള്ള കഥകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കമല്‍ ഹാസനും ആദ്യ ഭാര്യ വാണി ഗണപതിയും തമ്മിലുണ്ടായ പ്രണയത്തെ കുറിച്ചും നടന്റെ ആദ്യത്തെ പ്രതിഫലത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ചിത്ര ലക്ഷ്മണന്‍.
അഞ്ച് വയസുള്ളപ്പോള്‍ മുതല്‍ അഭിനയിച്ച് തുടങ്ങിയ താരമാണ് കമല്‍ ഹാസന്‍. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, തുടങ്ങി നിരവധി ഭാഷകളിലായി 230 ലധികം സിനിമകളിലും അഭിനയിച്ചു. ഇതിനിടെ നിര്‍മാതാവായിട്ടും സംവിധായകനായിട്ടുമൊക്കെ തന്റെ കഴിവുകള്‍ തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു.

കമല്‍ ഹാസനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങളായിരുന്നു ചിത്ര ലക്ഷ്മണന്‍ ഒരു അഭിമുഖത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. കമല്‍ ഹാസന്‍ അഭിനയിച്ച നിരവധി സിനിമകളില്‍ ഞാന്‍ പ്രസ് ഓഫീസറായി വര്‍ക്ക് ചെയ്തിരുന്നു. കമലിന്റെ പ്രതിഫലത്തെ കുറിച്ച് ഞാനൊരിക്കല്‍ സംസാരിക്കുകയും അതിന് ശേഷം അദ്ദേഹം സിനിമ ഏറ്റെടുക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 15,000 രൂപയാണ് ആ സിനിമയില്‍ കമല്‍ പ്രതിഫലം വാങ്ങിയത്.
1976ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമലിന് ഭാഗ്യമായി മാറുന്നത്. ജഗന്നാഥനാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ സഹായിയായിരുന്നു അന്ന് സംവിധായകന്‍ ഭാരതിരാജ. ഈ സിനിമ ചെയ്തതിന് ശേഷം സ്വന്തമായി സിനിമ ചെയ്യുമെന്നും താന്‍ അസിസ്റ്റന്റായി ചെയ്യുന്ന അവസാന ചിത്രമായിരിക്കും ഇതെന്നും ഭാരതിരാജ തീരുമാനിച്ചു.
അതിന് ശേഷമാണ് 'പതിനാറ് വയതിനിലെ' എന്ന സിനിമ ഭാരതിരാജ സംവിധാനം ചെയ്യുന്നത്. ഭാരതിരാജയുമായി കമലിന് നേരത്തെ പരിചയമുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പുതിയ പ്രതിഭകളെ എളുപ്പത്തില്‍ കണ്ടെത്താനാകും. അങ്ങനെയാണ് കമല്‍ ഹാസന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി 30,000 രൂപയാണ് കമല്‍ ആവശ്യപ്പെട്ടത്. നല്‍കാമെന്ന് ഭാരതിരാജയും നിര്‍മ്മാതാവും സമ്മതിച്ചു.

അന്ന് മൈസൂരിന് സമീപമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഞങ്ങള്‍ ട്രെയിനില്‍ അവിടെ പോയി. എന്നിട്ട് ഒരു ഹോട്ടലില്‍ തങ്ങി. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകള്‍ അന്ന് ലഭ്യമല്ല. ഞങ്ങള്‍ താമസിക്കുന്നിടത്ത് നിന്ന് അര മണിക്കൂര്‍ നടന്ന് പോയിട്ട് വേണ്ം ഫോണ്‍ വിളിക്കണമെങ്കില്‍. ഫോണ്‍ നമ്പര്‍ നല്‍കി അര മണിക്കൂര്‍ കാത്തിരിക്കണം. കമല്‍ അങ്ങനെ കാത്തിരിക്കും.
അക്കാലത്ത് ഹിന്ദി നടി രേഖയുമായി കമല്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ട് കമല്‍ നടിയോട് സംസാരിക്കുകയാണെന്ന് ഞാനും കരുതി. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നാണ് കമല്‍ എന്നോട് പറഞ്ഞത്. മുന്‍പൊരു സിനിമയില്‍ തന്നോടൊപ്പം ഒരു ഗാനം ചെയ്ത വാണി ഗണപതിയുമായി താന്‍ പ്രണയത്തിലാണെന്നാണ് നടന്‍ പറഞ്ഞത്.
പതിനാറാം വയതിനിലെ എന്ന സിനിമ ഇറങ്ങിയതിന് ശേഷം കമല്‍ ഹാസനും വാണി ഗണപതിയും വിവാഹം കഴിച്ചു. അങ്ങനെയായിരുന്നു അവരുടെ പ്രണയമെന്ന് പറയുകയാണ് ചിത്ര ലക്ഷ്മണന്‍. അഭിനേതാവ്, പത്രപ്രവര്‍ത്തകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, എന്നിങ്ങനെ ഒട്ടനവധി മുഖങ്ങളുള്ള വ്യക്തിയാണ് ചിത്ര ലക്ഷ്മണന്‍. ഒരു കാലത്ത് കമല്‍ ഹാസനുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications











