മകനെ കോളേജിൽ വിടുന്നതിനോട് താൽപര്യമില്ല, അവനോട് പറഞ്ഞത് ഇത്ര മാത്രം, വെളിപ്പെടുത്തി ചിയാൻ

മലയാളത്തിലും തമിഴിലും ഒരുപോല ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. താരത്തിന്റെ ചിത്രങ്ങൾ തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും സൂപ്പർ ഹിറ്റാണ്. മലയാളത്തിലൂടെ സിനിമ ജീവിതം തുടങ്ങിയ താരം ഇപ്പോൾ ഇന്ത്യ കണ്ട മികച്ച താരങ്ങളിലൊരാളാണ്.

vikram

അച്ഛനെ വഴിയെ തന്നെയാണ് മകൻ ധ്രുവും. തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ തമിഴ് പതിപ്പിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കാൻ തയ്യാറാവുകയാണ് താരം. ഇപ്പോൾ മകനെ കുറിച്ചും ധ്രുവിന്റെ അഭിനയ മോഹത്തെ കുറിച്ചും വിക്രം പറയുന്നത് ഇങ്ങനെയാണ്. കടാരം കൊണ്ടാൻ' എന്ന തന്റെ പുതിയ ചിത്രിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വിക്രം മനസു തുറന്നത്.

അയാളെ കോളേജിൽ വിട്ട് പഠിപ്പിക്കുന്നതിനോട് തനിയ്ക്ക് താൽ പര്യമില്ലായിരുന്നു. കോളേജ് എന്നുവച്ചാൽ മെഡിക്കൽ കോളേജ്, എൻജിനീയറിംഗ് കോളേജ് അങ്ങനെ പ്രൊഫഷണൽ പോകുന്നതാണ് നല്ലത്. സാധാരണ കോളേജിൽ പോയാൽ മൂന്ന് വർഷം അടിച്ച് പൊളിക്കാം. നിനക്ക് എന്താണോ നല്ലത് എന്ത് തോന്നുന്നത് അത് ചെയ്യു എന്നാണ് ഞാൻ അവനോട് പറ‍ഞ്ഞത്. ഒരു കാര്യവും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതിനോട് തനിയ്ക്ക് താൽപര്യമില്ലെന്നും വിക്രം പറ‍ഞ്ഞു.

എന്റെ ഏറ്റവും വലിയ വിമർശകനാണ് ധ്രുവ്. തനിയ്ക്ക് ഒന്നും പഠിപ്പിച്ച് കൊടുക്കേണ്ടി വന്നിട്ടില്ല. ഒരു സൂപ്പർ താരത്തിന്റെ മകനായി ഇരിക്കാൻ അവന് താൽപര്യമില്ല. പകരം നല്ല നടനാകണമെന്നാണ് ധ്രുവിന്റെ ആഗ്രഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X