അവർക്ക് വേണ്ടി തന്റെ ലുക്ക് തന്നെ മാറ്റി, തമന്നയെ കുറിച്ച് ചിയാൻ വിക്രം പറഞ്ഞതിങ്ങനെ...

ചിയാൻ വിക്രവും തമന്നയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് സ്കെച്ച്.

By Ankitha

ഇന്ത്യൻ സിനിമയുടെ അത്ഭുതങ്ങളിലൊന്നു തന്നെയാണ് ചിയാൻ വിക്രം. അഭിനയത്തിൽ തനിയ്ക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്നു താരം തന്റെ ഒരോ ചിത്രത്തിലൂടെ തെളിച്ചിരിക്കുകയാണ്. നന്ദിനി അവതരിപ്പിക്കുന്ന ഫൺ ചാറ്റ് ഷോയായ എങ്കിൽ എന്നോട് പറ എന്ന പ്രോഗ്രാമിലാണ് വിക്രം തമന്നയെ കുറിച്ച് മനസ് തുറന്നത്.

thannah

ചിയാൻ വിക്രവും തമന്നയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് സ്കെച്ച്. പ്രമുഖ സംവിധായകനായ വിജയ് ചന്ദറാണ് ചിത്രം അണിച്ചൊരുക്കിയിരിക്കുന്നത്. നവംബറിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് വളരെ നല്ല അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

 പോസ്റ്റീവ് എനർജി ലേഡി

പോസ്റ്റീവ് എനർജി ലേഡി

തമന്ന - വിക്രം ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു സ്കെച്ച്. തമന്നയുടെ അഭിനയം പക്കാ പ്രഫഷണലായിട്ടാണ്. വളരെ മനോഹരമായാണ് അവർ ഒരോ സീനും അഭിനയിച്ചിരിക്കുന്നത്. റോമാൻസ് ആയാലും ചിത്രത്തിലെ ബാക്കിയെന്തു സീനായാലും അതിനമോഹരമായും നാച്യുറലായും കൊണ്ടു വരാൻ തമന്നക്ക് കഴിഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

തമനയ്ക്ക് വേണ്ടി ലുക്ക് മാറ്റി

തമനയ്ക്ക് വേണ്ടി ലുക്ക് മാറ്റി

സ്കെച്ചിൽ ആദ്യം lതന്റെ കഥാപാത്രത്തിന് വെറൊരു ലുക്കാണ് നിശ്ചയിച്ചത്. എന്നാൽ പിന്നീട് അതു മാറ്റുകയായിരുന്നു. അത് തമന്ന ചെയ്യുന്ന ക്യാരക്ടറിനു മാച്ച് ആകുന്നതിനു വേണ്ടിയാണ് കഥാപാത്രത്തിന്റെ ലുക്കിൽ വ്യത്യാസം വരുത്തിയത്. അത് ചിത്രത്തിൽ പോസിറ്റീവ് ആകുകയും ചെയ്തിട്ടുണ്ട്.

 ചെയ്യൻ‍ പറ്റാത്ത കഥാപാത്രം

ചെയ്യൻ‍ പറ്റാത്ത കഥാപാത്രം

ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചിയാൻ വിക്രം പ്രേഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ''ചിയാൻ വിക്രമിന് കൈകാര്യം ചെയ്യാൻ പറ്റാത്തത് വല്ലതുമുണ്ടോ എന്ന നന്ദിനിയുടെ ചോദ്യത്തിന് താരം ഇങ്ങനെയാണ് മറുപടി നൽകിയത്. തനിയ്ക്ക് കാണാൻ പറ്റാത്ത കഥാപാത്രങ്ങൾ ഒന്നും തന്നെ തനിയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്ന് ചിയാൻ പറഞ്ഞു.

  പേര് കിട്ടിയതേ് ഇങ്ങനെ

പേര് കിട്ടിയതേ് ഇങ്ങനെ

വിക്രം തന്നെയാണ് ചിത്രത്തിന് സ്കെച്ച് എന്ന പേര് നൽകിയത്. ആദ്യം ചിത്രത്തിന് മറ്റൊരു പേരാണ് നിശ്ചയിച്ചിരുന്നത്. ''നീണ്ടു നിവർന്നൊരു പോര്''. എന്നാൽ വിക്രം തന്നെയാണ് ആ പേര് ഒഴിവാക്കിയിട്ടും സ്കെച്ച് എന്നൊരു പേര് നിർദേശിച്ചത്. സ്കെച്ച് ഒരു വ്യത്യസ്തമായ പേരാണെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X