ശിവകാര്‍ത്തികേയനെ കുറിച്ച് വിക്രം അന്ന് പറഞ്ഞത് സത്യമായി! മറ്റൊരു കാര്യം കൂടി സംഭവിക്കുമെന്ന് താരം!!
തെന്നിന്ത്യന്‍ സിനിമയില്‍ അതിവേഗം സൂപ്പര്‍താരനിരയിലേക്ക് ഉയര്‍ന്ന താരമാണ് ശിവകാര്‍ത്തികേയന്‍. അഭിനയത്തിന് പുറമേ അവതാരകന്‍, രചയിതാവ്, നിര്‍മാതാവ്, ഗായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന താരത്തിന് തമിഴ്‌നാട്ടില്‍ വലിയ ആരാധക പിന്തുണയാണുള്ളത്. ശിവകാര്‍ത്തികേയന്റേതായി റിലീസിനെത്തുന്ന സിനിമകളെല്ലാം തിയറ്ററുകളില്‍ ഹിറ്റായിട്ടാണ് പ്രദര്‍ശനം അവസാനിപ്പിക്കാറുള്ളത്.
ഇപ്പോഴിതാ തമിഴ് ടെലിവിഷന്‍ പുരസ്‌കാര ചടങ്ങില്‍ ശിവകാര്‍ത്തികേയന്‍ വീണ്ടും അവതാരകനായി മാറിയിരിക്കുകയാണ്. മികച്ച നവാഗത നിര്‍മാതാവിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു ശിവകാര്‍ത്തികേയന്‍ വേദിയിലേക്ക് എത്തിയത്. സൂപ്പര്‍ താരം ചിയാന്‍ വിക്രമായിരുന്നു പുരസ്‌കാരം താരത്തിന് കൈമാറിയത്.

പണ്ട് അവതാരകനായി ഇവിടെ നില്‍ക്കുമ്പോള്‍ വിക്രം സാര്‍ പറയുമായിരുന്നു നീയും ഇതുപോലെ ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന്. അദ്ദേഹം അത് തമാശയ്ക്കല്ല കാര്യമായി തന്നെ പറഞ്ഞതായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായിരിക്കുകയാണെന്നാണ് പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം താരം പറഞ്ഞത്.
ശിവ ആദ്യമായി അവതാരകനായെത്തിയ വേദിയില്‍ വെച്ചാണ് ഇവനൊരു നടനായി തീരുമെന്ന് ഞാന്‍ പറഞ്ഞത്. ഇന്ന് ഇവിടെ വെച്ച് ഞാന്‍ പറയുന്നു. ശിവ ഉടന്‍ തന്നെ നല്ലൊരു സംവിധായകനായും മാറും. നിങ്ങളുടെ അഭിനയത്തിന്റെ ആരാധകനാണ് ഞാന്‍. എന്റെ കുടുംബവും ശിവ ഫാന്‍സാണ്. കൂടാതെ ശിവയുടെ സിനിമയിലെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ്. വെല്ലുവിളികള്‍ ഏറ്റെടുത്ത് ഇങ്ങനെ ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതില്‍ അഭിനന്ദനങ്ങള്‍ എന്നുമാണ് വിക്രം പറയുന്നത്. ഐശ്വര്യ രാജേഷിനെ നായികയാക്കി ശിവാകാര്‍ത്തികേയന്‍ സംവിധാനം ചെയ്ത കനാ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.


Click it and Unblock the Notifications











