For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക റെക്കോര്‍ഡിന് ഒരുങ്ങി വിക്രം! പുതിയ ചിത്രത്തില്‍ 25 ഗെറ്റപ്പുകള്‍, ഇതൊരു വിസ്മയമാവും

  |

  തമിഴ് സിനിമയിലെ സൂപ്പര്‍ താരമായ വിക്രം വേഷപകര്‍ച്ച കൊണ്ട് മലയാളക്കരയെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അന്യന്‍ എന്ന സിനിമയിലെ പ്രകടനമായിരുന്നു ചിയാന്‍ വിക്രത്തിന് ഏറ്റവുമധികം ആരാധകരെ നല്‍കിയത്. ഇന്നിപ്പോള്‍ വിവിധ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് താരം.

  വിക്രം നായകനായി അഭിനയിച്ച് അടുത്തിടെ റിലീസിനെത്തിയ കടാരം കൊണ്ടാന്‍ എന്ന ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. അതിനിടെ ലോകറെക്കോര്‍ഡിലേക്കുള്ള ഒരു സിനിമയുമായി വിക്രം എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഈ ചിത്രത്തില്‍ ഒന്നും രണ്ടുമല്ല അതിലധികം ഗെറ്റപ്പുകളില്‍ വിക്രം എത്തുന്നു എന്നതാണ് പ്രത്യേകത.

  ചിയാന്‍ വിക്രം നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അത്തരമൊരു വാര്‍ത്തയിലാണ് വിക്രം വലിയൊരു റെക്കോര്‍ഡ് തകര്‍ക്കാന്‍ പോവുകയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത്.

  വിക്രം 25 ഓളം വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്ന സിനിമ വരികയാണ്. നയന്‍താര പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച ഇമൈക നൊടികള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

  സിനിമ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വിക്രം നായകനാവുന്ന 58-ാമത്തെ സിനിമ ആയതിനാല്‍ വിക്രം 58 എന്ന പേരിലാണ് സിനിമ അറിയപ്പെടുന്നത്. പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ഇത് ഒരുക്കുന്നത്.

  തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒരേ സമയം മൂന്ന് ഭാഷകളിലായിരിക്കും ചിത്രമെത്തുന്നത്. 2020 ഓട് കൂടി സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

  6 വര്‍ഷത്തെ പ്രണയം, 5 വര്‍ഷത്തെ ദാമ്പത്യം! ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് ദിയ മിര്‍സയും ഭര്‍ത്താവും

  ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കും. ഇതൊരു സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ ആണെന്നാണ് കരുതുന്നത്.

  രസകരമായ കാര്യം ലോകത്ത് ഇതുവരെ ആരും ഒരു സിനിമയില്‍ ഇത്രയധികം ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ്. ഇതുവരെ ഈ റെക്കോര്‍ഡ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പേരിലാണുള്ളത്.

  റാണയെ കാത്തിരുന്ന് മടുത്തു, നായകനില്ലാതെ സായി പല്ലവി അഭിനയിച്ചു തുടങ്ങുന്നു!!

  സാത് ഹൂന്‍ മാഫ് എന്ന ചിത്രത്തിലൂടെ പന്ത്രണ്ട് വ്യത്യസ്ത വേഷത്തിലെത്തിയിട്ടാണ് പ്രിയങ്ക ഈ ചരിത്രം സ്വന്തം പേരിലാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ കമല്‍ ഹാസനാണ് മറ്റൊരു റെക്കോര്‍ഡിന് ഉടമ. 2008 ല്‍ റിലീസിനെത്തിയ ദശാവതാരം എന്ന ചിത്രത്തില്‍ പത്തോളം ഗെറ്റപ്പിലാണ് കമല്‍ഹാസന്‍ അഭിനയിച്ചത്.

  നവരാത്രി എന്ന സിനിമയിലൂടെ മുന്‍നടന്‍ ശിവാജി ഗണേശന്‍ 9 ഗെറ്റപ്പിലെത്തിയ സിനിമയും പിറന്നിട്ടുണ്ട്. എന്തായാലും 25 ഗെറ്റപ്പുകള്‍ എന്ന് പറയുമ്പോള്‍ വിക്രമിന് ഇത് വലിയൊരു വെല്ലുവിളി ആയിരിക്കും.

  ലുക്കാണ്.. അനുപമയും മാറിക്കൊണ്ടിരിയ്ക്കുന്നു, പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു

  Read more about: vikram വിക്രം
  English summary
  Chiyan Vikram 25 Different Roles in His Upcoming Movie. Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X