വിക്രമിനൊപ്പം ലെനയും ഒന്നിക്കുന്ന കദരം കൊണ്ടന്‍! ആക്ഷന്‍ ത്രില്ലറിന്‌റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
ചിയാന്‍ വിക്രമിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കദരം കൊണ്ടന്‍. ആക്ഷന്‍ ത്രില്ലറായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് നടന്‍ എത്തുന്നത്. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വിക്രമിന്റെ പ്രകടനം തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.
കമല്‍ഹാസന്‍ ചിത്രം തൂങ്കാവനം ഒരുക്കിയ രാജേഷ് എം സില്‍വയാണ് കദരം കൊണ്ടന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷര ഹാസന്‍ നായികയാവുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും ലെനയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജൂലായ് 19നാണ് വിക്രമിന്റെ എറ്റവും പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

കമല്‍ഹാസന്റെ തന്നെ രാജ്കമല്‍ ഫിലിംസാണ് സിനിമയുടെ നിര്‍മ്മാണം. നേരത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലുംചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു. നടന്‍ നാസറിന്റെ മകന്‍ അബി നാസറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന വിക്രമിന് നിര്‍ണായകമാണ് ഈ ചിത്രം. കദരം കൊണ്ടന് പുറമെ ധ്രുവനച്ചത്തിരം,മഹാവീര്‍ കര്‍ണ തുടങ്ങിയ സിനിമകളും വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications











