കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രമിന്റെ കദരംകൊണ്ടന്‍! ഞെട്ടിക്കുന്ന ഫസ്റ്റ്ലുക്ക് പുറത്ത്
Recommended Video

കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്.
ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കദരംകൊണ്ടന്‍ എന്നാണ് സിനിമയുടെ പേര്. രാജ്കമല്‍ ഫിലിംസിന്റെ 45ാമത് ചിത്രമായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്.

ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.. നേരത്തെ കമല്‍ഹാസനെ നായകനാക്കി തൂങ്കാവനം എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് രാജേഷ് എം സില്‍വ. പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍. ഹാസന്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ശ്രീനിവാസ് റെഡ്ഡി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവായ പ്രവീണ്‍ കെഎല്‍ ആണ് എഡിറ്റിങ്ങ് ചെയ്യുന്നത്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, വിശ്വരൂപം 2,പാപനാശം തുടങ്ങിയ സിനിമകള്‍ക്ക് പാട്ടുകളൊരുക്കിയ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications