സാമി 2വില്‍ കിടിലന്‍ ലുക്കില്‍ ചിയാന്‍ വിക്രം! മോഷന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
ചിയാന്‍ വിക്രമിനെ നായകനാക്കി 2003ല്‍ ഹരി സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമി. ഒരു ആക്ഷന്‍ സിനിമയായി പുറത്തിറങ്ങിയ ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടായിരുന്നു വിക്രം എത്തിയിരുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തൃഷയായിരുന്നു ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തിയിരുന്നത്. ഹാരിസ് ജയരാജ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.
വിക്രമിന്റെ കരിയറില്‍ വലിയ വിജയമായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു സാമി. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. സാമി സ്‌ക്വയര്‍ എന്നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത്.

സാമിയുടെ ആദ്യ ഭാഗമൊരുക്കിയ ഹരി തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന സാമി 2വിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ചിത്രത്തിലെ വിക്രമിന്റെ ലുക്ക് കാണിച്ചുകൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് സാമി 2 അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ദേവിശ്രീ പ്രസാദാണ് ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രഭു,ബോബി സിംഹ, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കിടിലന്‍ ആക്ഷന്‍ രംഗങ്ങളും വിക്രമിന്റെ പഞ്ച് ഡയലോഗുമായിരിക്കും സാമിയുടെ രണ്ടാം ഭാഗത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന്‍ എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ജൂണ്‍ 14നാണ് ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലുമായുളള തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











